തെറ്റിദ്ധരിച്ച് അറസ്റ്റ് : 45 കോടി ഡോളര്‍ ആവശ്യപ്പെട്ട് യു.എ.ഇ പൗരന്‍ യു.എസ് കോടതിയില്‍

അബൂദബി: ഐ.എസ് അംഗമെന്ന് തെറ്റിദ്ധരിച്ച് അമേരിക്കയിലെ ഒഹിയോയില്‍ അറസ്റ്റ് ചെയ്യപ്പെട്ട യു.എ.ഇ ബിസിനസുകാരന്‍ 45 കോടി ഡോളര്‍ (ഏകദേശം 3000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യു.എസ് ഫെഡറല്‍ കോടതിയെ സമീപിക്കുന്നു. ഒഹിയോ ഏവണ്‍ സിറ്റിയിലെ ഫെയര്‍ഫീല്‍ഡ് ഇന്‍ ഹോട്ടലില്‍നിന്ന് അറസ്റ്റിലായ 41കാരനായ അഹ്മദ് അല്‍ മിന്‍ഹാലിയാണ് യു.എസ് ഫെഡറല്‍ കോടതിയില്‍ കനത്ത നഷ്ടപരിഹാരത്തിന് അവകാശവാദമുന്നയിക്കുന്നത്. 
തന്നെ അനാവശ്യമായി അറസ്റ്റ് ചെയ്തതിന്  45 കോടി ഡോളര്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഫെഡറല്‍ ജഡ്ജിയോട് ആവശ്യപ്പെടുമെന്ന് അഹ്മദ് അല്‍ മിന്‍ഹാലി പറഞ്ഞു. നൂറ് കോടി ഡോളര്‍ ഇടപാടില്‍ നിരവധി നിക്ഷേപകരെ പ്രതിനിധീകരിച്ച് എത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്. തന്‍െറ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഫെഡറല്‍ കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ ആദ്യത്തിലായിരുന്നു മിന്‍ഹാലി അറസ്റ്റിലായത്. ഇദ്ദേഹത്തിന്‍െറ പരമ്പരാഗത അറബ് വേഷം കണ്ട് ഹോട്ടല്‍ ജീവനക്കാരിയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തത്തെി ഇദ്ദേഹത്തെ കൈയാമം വെച്ച് ദേഹപരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടത്തൊതിരുന്നതിനെ തുടര്‍ന്ന് കൈയാമം അഴിച്ചു. എന്നാല്‍, തൊട്ടുടനെ ബോധംകെട്ട് നിലത്ത് വീണ മിന്‍ഹാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.