വീട്ടുജോലിക്കാരെ  വേശ്യാവൃത്തിയിലേക്ക് നയിച്ച കേസില്‍ മൂന്നുപേര്‍ക്കെതിരെ വിചാരണ

അബൂദബി: തൊഴിലുടമയില്‍നിന്ന് ഒളിച്ചോടാന്‍ സഹായിച്ച ശേഷം വീട്ടുജോലിക്കാരെ വേശ്യാവൃത്തിയിലേക്ക് തിരിച്ചുവിട്ട കേസില്‍ മൂന്നുപേരെ അബൂദബി കോടതിയില്‍ ഹാജരാക്കി. ഇന്ത്യ, ബംഗ്ളാദേശ് രാജ്യങ്ങളില്‍നിന്നുള്ളവരാണ് പ്രതികള്‍. ഇന്ത്യക്കാരും ബംഗ്ളാദേശികളുമായ അഞ്ച് സ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. 
ഫ്ളാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. 
എന്നാല്‍, മൂന്ന് പ്രതികളും കുറ്റം നിഷേധിച്ചു. തൊഴിലുടമയില്‍നിന്ന് ഒളിച്ചോടിയെന്ന് സമ്മതിച്ച മൂന്ന് സ്ത്രീകള്‍  വേശ്യാവൃത്തി കുറ്റം ചെയ്തിട്ടില്ളെന്ന് കോടതിയോട് പറഞ്ഞു. നിര്‍ബന്ധപൂര്‍വം അനാശാസ്യ പ്രവൃത്തിയില്‍ ഏര്‍പ്പെടേണ്ടിവന്നിട്ടുണ്ടെന്ന് രണ്ട് സ്ത്രീകള്‍ സമ്മതിച്ചു. വിചാരണ നവംബര്‍ 14ലേക്ക് നീട്ടിവെച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.