അബൂദബി: സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ യു.എ.ഇ മന്ത്രിസഭ പാസാക്കിയ ഫെഡറല്‍ പാപ്പര്‍ നിയമത്തിന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ അംഗീകാരം. പണമില്ലാതെ മടങ്ങുന്ന ചെക്കുകള്‍ കാരണം സംരംഭകരെ ജയിലുകളിലേക്ക് അയക്കുന്നതിന് പകരം വായ്പ നല്‍കിയ സ്ഥാപനങ്ങളുമായി പുന$ക്രമീകരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് സാവകാശം നല്‍കുന്നതാണ് നിയമം. ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച നിയമം ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ പ്രാബല്യത്തിലാവുമെന്ന് ധനകാര്യ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഫെഡറല്‍ ഭരണഘടന അനുസരിച്ച് ഒരു നിയമം ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മൂന്ന് മാസം കൊണ്ടാണ് പ്രാബല്യത്തിലാവുക. മാന്ദ്യത്തിലായ സാമ്പത്തികാവസ്ഥയും വീട്ടാനാവാത്ത കടത്തിന്‍െറ പെരുപ്പവും കാരണം വിഷമത്തിലായ ചെറുകിട-ഇടത്തരം വ്യാപാര സംരംഭകര്‍ക്ക് തുണയാവുന്നതാണ് പുതിയ നിയമം.
പാപ്പരത്ത സാഹചര്യം നേരിടുമ്പോള്‍ വായ്പ കൊടുത്ത സ്ഥാപനത്തിന്‍െറയും വായ്പയെടുത്ത കമ്പനിയുടെയും അവകാശ സംരക്ഷണത്തിന് പുതിയ നിയമത്തില്‍ നിര്‍ദേശങ്ങളുണ്ട്. വായ്പ നല്‍കിയ സ്ഥാപനത്തിന്‍െറ ഐകണ്ഠ്യേനയുള്ള അനുമതിയില്ലാതെ തന്നെ വായ്പയെടുത്തയാള്‍ക്ക് തന്‍െറ കമ്പനി പുന$ക്രമീകരിക്കാനും നിയമം അവകാശം നല്‍കുന്നു. വാണിജ്യ കമ്പനി നിയമ പ്രകാരം രൂപവത്കരിച്ച കമ്പനികള്‍, ഫെഡറല്‍ സര്‍ക്കാറിന്‍െറയോ തദ്ദേശ സര്‍ക്കാറിന്‍െറയോ പൂര്‍ണമോ ഭാഗികമോ ആയ ഉടമസ്ഥതയിലുള്ള കമ്പനികള്‍, നിലവിലുള്ള പാപ്പരത്ത നിയമ വകുപ്പുകള്‍ ബാധകമല്ലാത്ത ഫ്രീസോണില്‍ സ്ഥാപിച്ച കമ്പനികളും സ്ഥാപനങ്ങളും എന്നിവ പുതിയ നിയമത്തിന്‍െറ പരിധിയില്‍ വരും. ദുബൈ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം (ഡി.ഐ.എഫ.സി), അബൂദബി ഗ്ളോബല്‍ മാര്‍ക്കറ്റ് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് പുതിയ നിയമത്തിന്‍െറ ആനുകൂല്യം ലഭിക്കില്ല.
100,000 ദിര്‍ഹമോ അതിന് മുകളിലോ ഉള്ള വായ്പയിലേക്ക് 30 ദിവസത്തിലധികം തിരിച്ചടവ് തുക വരുന്നില്ളെങ്കില്‍ വായ്പയെടുത്ത കമ്പനികള്‍ക്കെതിരെ ബാങ്കുകള്‍ക്ക് പാപ്പരത്ത നടപടികള്‍ തുടങ്ങാവുന്നതാണ്. പാപ്പരായ കമ്പനികള്‍ കണ്ടുകെട്ടുന്നത് ഒഴിവാക്കാന്‍ നാല് മാര്‍ഗങ്ങള്‍ പുതിയ നിയമം നിര്‍ദേശിക്കുന്നു. സാമ്പത്തിക നവീകരണം, ഒത്തുതീര്‍പ്പ്, സാമ്പത്തിക പുന$ക്രമീകരണം, പുതിയ ഫണ്ട് കണ്ടത്തെല്‍ എന്നിവയാണ് ഈ മാര്‍ഗങ്ങള്‍. പണമില്ലാതെ മടങ്ങുന്ന ചെക്കുകള്‍ കാരണം സംരംഭകര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍നിന്ന് ബാങ്കുകളെ തടയാനും നിയമത്തില്‍ വകുപ്പുകളുണ്ട്.
അതേസമയം പാപ്പരായ കമ്പനികള്‍ കോടതി നിര്‍ദേശപ്രകാരമുള്ള പുന$ക്രമീകരണങ്ങള്‍ക്ക് നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം സാമ്പത്തിക പുന$ക്രമീകരണങ്ങള്‍ക്ക് മാര്‍ഗം കണ്ടത്തൊനുള്ള നടപടികള്‍ ആരായുന്നതിന് സാമ്പത്തിക പുന:സംഘടനാ കമ്മറ്റിക്ക് രൂപം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.