ഭീകരപ്രവര്‍ത്തനം: രണ്ടുപേര്‍ക്ക് പത്ത് വര്‍ഷം തടവ്

അബൂദബി: ഭീകര പ്രവര്‍ത്തനം നടത്തിയ കേസില്‍ രണ്ടുപേര്‍ക്ക് യു.എ.ഇ ഫെഡറല്‍ സുപ്രീം കോടതിയിലെ രാജ്യസുരക്ഷാ കോടതി പത്ത് വര്‍ഷം വീതം ശിക്ഷ വിധിച്ചു. ഐ.എസ്-അല്‍ ഖാഇദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ പാക് പൗരനായ അസീസ് അഹ്മദ് നൂറുല്‍ ഹഖ് (23), ഒരു എമിറേറ്റിനെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ സുഡാന്‍ പൗരയ ഉമര്‍ വഹാബ് അല്‍ ഹാജ് മഹ്മൂദ് (26) എന്നിവരെയാണ് തടവിന് ശിക്ഷിച്ചത്. 
ശിക്ഷാ കാലവധിക്ക് ശേഷം ഇരുവരെയും സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും കോടതി ഉത്തരവിട്ടു. ഉമര്‍ വഹാബ് അല്‍ ഹാജ് മഹ്മൂദിന്‍െറ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും കോടതി നിര്‍ദേശിച്ചു.
യു.എ.ഇ വിദ്യാര്‍ഥി ഭീകര സംഘടനയില്‍ ചേരാന്‍ ശ്രമിച്ച കേസിന്‍െറ വിചാരണ നവംബര്‍ 14ലേക്ക് നീട്ടിവെച്ചു. 22കാരനായ വിദ്യാര്‍ഥി ഉന്നത സാങ്കേതിക വിദ്യ കോളജിലായിരുന്നു പഠിച്ചിരുന്നത്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.