ദുബൈ: അടുത്ത അധ്യയനവര്‍ഷം മുതല്‍ യു.എ.ഇയിലെ സ്കൂളുകളില്‍ സന്മാര്‍ഗ പഠനം ഒൗദ്യോഗിക പാഠാവലിയുടെ ഭാഗമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വിവിധ എമിറേറ്റുകളിലെ 23 സ്കൂളുകളില്‍ ജനുവരി മുതല്‍ മോറല്‍ ക്ളാസുകള്‍ ആരംഭിക്കും. പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ച അംഗീകാരം നല്‍കി.
അബൂദബിയിലെയും ദുബൈയിലെയും 16 സ്കൂളുകളിലും മറ്റ് എമിറേറ്റുകളിലെ ഏഴ് സ്കൂളുകളിലുമാണ് ആദ്യഘട്ടത്തില്‍ സന്മാര്‍ഗ പാഠ്യപദ്ധതി നടപ്പാക്കുക. ഇതിന്‍െറ ഫലം പരിശോധിച്ച ശേഷമായിരിക്കും കൂടുതല്‍ സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ജൂലൈയില്‍ നല്‍കിയ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. പൊതുവിദ്യാലയങ്ങളിലും സ്വകാര്യവിദ്യാലങ്ങളിലും സന്‍മാര്‍ഗങ്ങള്‍ പഠിപ്പിക്കണം. ധാര്‍മികത, സഹിഷ്ണുത, ബഹുമാനം, രാജ്യത്തോടുള്ള കൂറ്, വ്യക്തിയുടെയും സമൂഹത്തിന്‍്റെയും വളര്‍ച്ച, സംസ്കാരം, പാരമ്പര്യം, സാമൂഹിക വിദ്യാഭ്യാസം, അവകാശങ്ങള്‍, കടമകള്‍ എന്നിവക്ക് ഊന്നല്‍ നല്‍കിയായിരിക്കും ഇതിന്‍െറ പാഠ്യക്രമം. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു പാഠാവലി സ്കൂളുകളില്‍ ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രാലയം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.