25 ദിവസത്തിന് ശേഷം  സ്ഥിരീകരണം; കാര്‍ കത്തി മരിച്ചത് ശ്രീകുമാര്‍ തന്നെ

അല്‍ഐന്‍: അല്‍ഐന്‍ ജബല്‍ ഹഫീദ് മലമുകളിലെ റോഡില്‍നിന്ന് താഴേക്ക് പതിച്ച കാര്‍ കത്തിയമര്‍ന്ന് മരിച്ചത് ചാവക്കാട് ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി ശ്രീകുമാര്‍ (26) തന്നെയെന്ന് സ്ഥിരീകരിച്ചു. മരിച്ച് 25 ദിവസത്തിന് ശേഷം ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 
സെപ്റ്റംബര്‍ 26ന് വൈകീട്ടാണ് അപകടമുണ്ടായത്. ദുബൈയില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഒരുമനയൂര്‍ മുത്തമ്മാവ് ചാണാശ്ശേരി ഷണ്‍മുഖന്‍െറയും ബീനയുടെയും മകനാണ്. 
ദുബൈ ബുര്‍ജ് ഖലീഫയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ശ്രീകുമാര്‍. സെപ്റ്റംബര്‍ 26ന് ശ്രീകുമാറിന് അവധിയായിരുന്നതിനാല്‍ കാറുമായി അല്‍ഐനിലെ ജബല്‍ ഹഫീദ് മല സന്ദര്‍ശിക്കാനത്തെുകയായിരുന്നു. മലയില്‍നിന്ന് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയും കത്തിയമരുകയുമായിരുന്നു. അപകടത്തില്‍ പെട്ട കാര്‍ ശ്രീകുമാറിന്‍േറതാണെന്ന് തെളിഞ്ഞിരുന്നെങ്കിലും മൃതദേഹം തിരിച്ചറിയാനാവാത്തവിധം പൊള്ളലേറ്റതിനാല്‍ ഡി.എന്‍.എ പരിശോധനക്ക് തീരുമാനിക്കുകയായിരുന്നു. 
കാറില്‍ ശ്രീകുമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിവ് ദിനങ്ങളില്‍ യു.എ.ഇയുടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ശ്രീകുമാറിന്‍െറ പതിവായിരുന്നു. 
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുവായ ജുബീഷ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ഷാര്‍ജ വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ജുബീഷ് മൃതദേഹത്തെ അനുഗമിക്കും. 
ശ്രീകുമാര്‍ അവിവാഹിതനാണ്. സഹോദരി ഷീന. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.