ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ എട്ടാമത് സാഹിത്യോത്സവത്തില്‍ 173 പോയിന്‍റ് നേടി മുറഖബാത്ത് സെക്ടര്‍ ചാമ്പ്യന്മാരായി. അഞ്ച് വേദികളില്‍ 47 ഇനങ്ങളിലായി ഏഴു ടീമുകള്‍ തമ്മില്‍ വാശിയേറിയ മത്സരത്തില്‍ ദേര, മുഹൈസിന സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മുഹൈസിന ഗള്‍ഫ് മോഡല്‍ സ്കൂളില്‍ കാലത്ത് എട്ട് മണി മുതല്‍ ആരംഭിച്ച പരിപാടി ജമാല്‍ ഹാജി ചങ്ങരോത്തിന്‍െറ അദ്ധ്യക്ഷതയില്‍ അഹ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇശല്‍ സന്ധ്യയുടെ സമാപന സംഗമം ആര്‍. എസ്.സി ദുബൈ സോണ്‍ ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ അക്കാദമിക് ചെയര്‍മാന്‍ കെ ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മോഡല്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. നജീത്ത് മുഖ്യ അതിഥിയായിരുന്നു. അഹമദ് ഷെറിന്‍, മുസ്തഫ ദാരിമി വിളയൂര്‍, ശരീഫ് കാരശ്ശേരി, സി.എം.എ ചേറൂര്‍, മുസ്തഫ ഇ.കെ, ഇസ്മായില്‍ ഉദിനൂര്‍, സുലൈമാന്‍ കന്മനം, അബ്ദുല്‍ കരീം ഹാജി തളങ്കര, നൗഫല്‍ കുളത്തൂര്‍ തുടങ്ങിയവര്‍ അവാര്‍ഡുകളും ട്രോഫികളും സമ്മാനിച്ചു. മുഹൈസിന സെക്ടറില്‍ നിന്നും തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്‍ അസീസ് കൈതപ്പൊയില്‍ സ്വാഗതവും ഷമീര്‍ വയനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.