യൂണിയന്‍ മ്യൂസിയം ദേശീയദിനത്തില്‍ ഉദ്ഘാടനം ചെയ്യും

ദുബൈ: യു.എ.ഇ രൂപവത്കരണത്തിന്‍െറ ചരിത്രം പുതുതലമുറക്കും വിനോദ സഞ്ചാരികള്‍ക്കും മുന്നില്‍ അവതരിപ്പിക്കാനായി പണിയുന്ന യൂണിയന്‍ മ്യൂസിയം ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു.
ഇതിന്‍െറ ഭാഗമായി ‘നമ്മുടെ പൈതൃകം സംരക്ഷിക്കാം’ എന്ന പേരില്‍ പൊതുജന പങ്കാളിത്തം ക്ഷണിച്ചുള്ള കാമ്പയിനിനും ശൈഖ് മുഹമ്മദ് തുടക്കം കുറിച്ചു. ചരിത്ര പ്രാധാന്യമുള്ളതോ യു.എ.ഇയുടെ പൂര്‍വകഥകളിലേക്ക് വെളിച്ചം വീശുന്നതോ ആയ ശേഷിപ്പുകള്‍ കൈവശമുള്ളവര്‍ അത് യുണിയന്‍ മ്യുസിയത്തിന് കൈമാറണമെന്ന് ശൈഖ് മുഹമ്മദ് അഭ്യര്‍ഥിച്ചു.  www.etihadmuseum.ae  എന്ന വെബ്സൈറ്റ് വഴിയോ 045155159 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാം.രേഖയോ ചിത്രമോ കേട്ട സംഭവകഥകളോ കൈമാറാം. 1971ല്‍ വിവിധ എമിറേറ്റുകള്‍ ഒരുമിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകൃതമാകുന്നതുമായി ബന്ധപ്പെട്ട് നടന്ന കരാര്‍ ഒപ്പിടലിന് സാക്ഷിയായ ദുബൈയിലെ യൂണിയന്‍ ഹൗസിനോട് ചേര്‍ന്നാണ് മ്യൂസിയം  25,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച  മ്യൂസിയത്തിന് 50 കോടി ദിര്‍ഹമാണ് ചെലവായത്. 2015 ഏപ്രിലിലാണ് പദ്ധതിക്ക് ശൈഖ് മുഹമ്മദ് അനുമതി നല്‍കിയത്.
1968 മുതല്‍ 1974 വരെയുള്ള വര്‍ഷങ്ങള്‍ രാജ്യത്തിണ്‍െഞ രാഷ്ട്രീയസാമൂഹിക രംഗത്ത് ഏറെ പ്രധാനപ്പെട്ടതാണ്. ഈ കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളിലേക്ക് വെളിച്ചം വീശാന്‍ മ്യൂസിയത്തില്‍ പ്രത്യേക ഇടമുണ്ടാകും.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.