?????? ????????? ?????????????? ??????? ?????????????? ??.??.?????? ??.??.??????????????

ആകാശക്കൊള്ള തടയാന്‍ കേന്ദ്രം  തന്നെ വിചാരിക്കണം -എം.ബി.രാജേഷ്

ഷാര്‍ജ: സീസണില്‍ പ്രവാസി യാത്രക്കാര്‍ക്ക് ഭീമമായ തുക വിമാന ടിക്കറ്റിനുനല്‍കി യാത്ര ചെയ്യുന്ന അവസ്ഥ മാറണമെങ്കില്‍ വിമാന കമ്പനികള്‍ ടിക്കറ്റു നിരക്കു നിശ്ചയിക്കുവാന്‍ അധികാരം നല്‍കുന്ന  കേന്ദ്ര സര്‍ക്കാരിന്‍െറ നിലപാടു മാറ്റിയാലേ സാധ്യമാകൂവെന്ന് എം.ബി.രാജേഷ് എം.പി. പറഞ്ഞു.ഇപ്പോള്‍ വിപണിയിലെ വ്യതിയാനത്തിനനുസരിച്ച് വിമാന നിരക്ക് നിശ്ചയിക്കുന്നത് വിമാന കമ്പനികളാണ്.
പ്രവാസികളെ പിഴിയുന്ന വിമാന ടിക്കറ്റ് നിരക്ക് വിഷയം പല തവണ  പാര്‍ലമെന്‍റില്‍ പരാതി ഉന്നയിക്കുകയും നിരവധി നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിക്കു പോലും കഴിയാത്ത കാര്യം ഏതാനും എം.പിമാര്‍ ശ്രമിച്ചാല്‍ കഴിയില്ളെന്നും കൈയ്യടി വാങ്ങാനായി പരിഹാരം ഉറപ്പു നല്‍കി പോകാന്‍ താന്‍ തയ്യാറല്ളെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു എം.ബി.രാജേഷ്. ചടങ്ങില്‍ ആക്ടിങ് പ്രസിഡന്‍റ് ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതവും ട്രഷറര്‍ വി.നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ സംഗീത വിരുന്നും അരങ്ങേറി.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.