?????????? ??????? ?????? ???????????????? ?????????? ?????????????????? ????? ?????????? ?.???.?? ??????????? ?????? ???????? ??????? ?????? ???????????????

ഹ്രസ്വ ചലച്ചിത്രമേള തുടങ്ങി

അബൂദബി: ദുബൈ, ഷാര്‍ജ എമിറേറ്റുകള്‍ക്ക് പിറകെ കൊച്ചിന്‍ മെട്രോ ഹ്രസ്വ ചലച്ചിത്രമേളക്ക് അബൂദബിയിലും തുടക്കമായി. വെള്ളിയാഴ്ച രാത്രി ഏഴിന് അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്‍ററില്‍  (ഐ.എസ്.സി) ആയിരുന്നു  ഉദ്ഘാടനം. കൊച്ചിന്‍ മെട്രോ ചെയര്‍മാന്‍ മോഹന്‍ലാലിന്‍െറ ആശംസകളോടെ തുടങ്ങിയ പരിപാടി  ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പവന്‍ കെ. നായിക് ഉദ്ഘാടനം ചെയ്തു. 
ഇതോടനുബന്ധിച്ച് വൈകുന്നേരം 4.30ന് മേള ഡയറക്ടറും പ്രശസ്ത ചലച്ചിത്ര നടനുമായ രവീന്ദ്രന്‍, ഡോ. രാജബാലകൃഷണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫിലിം മാസ്റ്റര്‍  ക്ളാസ് സംഘടിപ്പിച്ചു.  ഐ.എസ്.സി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ്, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് പത്മനാഭന്‍, മലയാളി സമാജം പ്രസിഡന്‍റ് യേശുശീലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാഷനല്‍ അവാര്‍ഡ് ജേതാവും ‘ഒറ്റാലി’ന്‍െറ തിരക്കഥാകൃത്തുമായ ജോഷി മംഗലത്ത്, നടനും സാഹിത്യപ്രവര്‍ത്തകനുമായ മൊയ്തീന്‍കോയ തുടങ്ങിയവര്‍ പങ്കെടുത്തു. ‘കലാഭവന്‍ മണി ട്രിബ്യൂട്ട്’ പരിപാടിയില്‍  ആംബുലന്‍സ് എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം നടന്നു. അതിനു ശേഷം കൊച്ചിന്‍ മെട്രോ അംഗങ്ങളുടെ ഹ്രസ്വചിത്രങ്ങളും കലാപരിപാടികളും അവതരിപ്പിച്ചു. യു.എ.ഇയുടെ 45ാം ദേശീയദിനത്തോടനുബന്ധിച്ച് 45 ഹ്രസ്വ ചലച്ചിത്രങ്ങള്‍ ഒരുക്കുന്ന പദ്ധതിയായ ‘ഫ്രീഡം 45 ഫിലിം പ്രോജക്ടി’ന്‍െറ ഉദ്ഘാടനവും ഇതോടൊപ്പമുണ്ടായിരുന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.