അബൂദബി: യു.എ.ഇയുടെ സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണം, ആവിഷ്കരണം, പരിപാലനം, കൈകാര്യകര്‍തൃത്വം, പ്രോത്സാഹനം എന്നിവ സംബന്ധിച്ച നിയമം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. സാംസ്കാരിക പ്രാധാന്യമുള്ള വസ്തുക്കളും സാമഗ്രികളും സ്വന്തമാക്കുന്നതും കൈവശം വെക്കുന്നതും സംബന്ധിച്ച് നിയമം നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നു.
ഇത്തരം വസ്തുക്കളുടെ കൈമാറ്റം, കയറ്റുമതി തുടങ്ങിയവക്കും നിയമം ബാധകമാണ്. പുരാതന വസ്തുക്കള്‍ കണ്ടത്തെിയാല്‍ അവ ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ടതിന്‍െറ സമയപരിധിയും നിയമം വ്യക്തമാക്കുന്നു. സ്പഷ്ടമായ സാംസ്കാരിക പൈതൃകം, സ്പഷ്ടമല്ലാത്ത സാംസ്കാരിക പൈതൃകം എന്നീ വിഭാഗങ്ങളിലായി രേഖകള്‍ സൂക്ഷിക്കാന്‍ അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റിയെ (ടി.സി.എ) നിയമം ചുമതലപ്പെടുത്തി. പുരാവസ്തു ഉദ്ഖനനം അബൂദബി ടി.സി.എക്ക് മാത്രമേ ചെയ്യാനാവൂ.
അതേസമയം, ടി.സി.എയുടെ മേല്‍നോട്ടത്തില്‍ ഉദ്ഖനനം നടത്താന്‍ ലൈസന്‍സ് സമ്പാദിക്കാം. ഉദ്ഖനനങ്ങളിലെ കണ്ടത്തെലുകളുടെ സമ്പൂര്‍ണ ഉടമസ്ഥാവകാശം രാഷ്ട്രത്തിനായിരിക്കും.
സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവ്ശിക്ഷയോ അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ദിര്‍ഹം പിഴയോ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.