ഉമ്മുല്‍ ഖുവൈന്‍: നാല് തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ 11 ആടുകള്‍ ചത്തു. ഒമ്പത് ആടുകള്‍ക്ക് പരിക്കേറ്റു.
കാബിര്‍ മേഖലയില്‍ സ്വദേശിയായ മുഹമ്മദ് ജാസിമിന്‍റെ ഉടമസ്ഥതയില്‍ ആടിനെ വളര്‍ത്തുന്ന തോട്ടത്തിലാണ് തെരുവ് നായ്ക്കള്‍ കയറിയത്. തോട്ടത്തില്‍ വളര്‍ത്തുന്ന 50 ആടുകളില്‍ 20 ആടുകളെയാണ് നായ്ക്കള്‍ ആക്രമിച്ചത്. ഇവയില്‍ ഭൂരിപക്ഷം ആടുകളും ഗര്‍ഭിണികളായിരുന്നുവെന്നു ഉടമസ്ഥന്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് തെരുവ് നായ്ക്കള്‍ ആക്രമണം നടത്തിയത്. ആടുകളുടെ നിലവിളി കേട്ടു ഓടിയത്തെിയ തോട്ടം പണിക്കാരന്‍ കണ്ടത് ആടുകളെ ആക്രമിച്ചു കൊണ്ടിരിക്കുന്ന നായ്ക്കളെയാണ്. ഏറെ പരിശ്രമത്തിന് ശേഷമാണ് ഇയാള്‍ക്ക് നായ്ക്കളില്‍ നിന്ന് മറ്റു ആടുകളെ രക്ഷിക്കാനയത്. തോട്ടത്തിന്‍റെ കവാടം അടച്ച ശേഷം ഇയാള്‍ മൂന്ന് നായ്ക്കളെ കൊന്നു. നാലാമത്തേത് ഇയാലെ ആക്രമിക്കാന്‍ ശ്രമിച്ച ശേഷം രക്ഷപ്പെട്ടു. കടിയേറ്റ ആടുകള്‍ക്ക് പേ പിടിക്കാന്‍ സാധ്യതയുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.
ഇതിന് മുന്‍പ് ഇതേ തോട്ടത്തില്‍ കയറിയ നായ്ക്കള്‍ രണ്ടു ആടുകളെ കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.