വിസ തട്ടിപ്പ്: ജോലി നല്‍കാമെന്ന  വാഗ്ദാനം 11 പേര്‍ സ്വീകരിച്ചു

ഷാര്‍ജ: വിസ തട്ടിപ്പിനിരയായി നാട്ടില്‍ നിന്ന് ഷാര്‍ജയിലത്തെി വഞ്ചിക്കപ്പെട്ട 15 യുവാക്കളില്‍ 11 പേര്‍ക്ക് താല്‍ക്കാലിക ആശ്വാസം. ജോലി കണ്ടത്തെി നല്‍കാമെന്ന യു.എ.ഇയിലെ ഏജന്‍റിന്‍െറ വാഗ്ദാനം ഇവര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഇവര്‍ ഏജന്‍റ് ഒരുക്കിയ അജ്മാനിലെ താമസ സ്ഥലത്തേക്ക് കഴിഞ്ഞദിവസം പോയി. നാലുപേര്‍ ഏജന്‍റിന്‍െറ ജോലി വാഗ്ദാനം നിരസിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കഴിയുകയാണ്. പ്രവാസി ഇന്ത്യ പ്രവര്‍ത്തകര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്. 
വയനാട് സ്വദേശികളായ സുഹൈല്‍, അലി, ഉനൈസ്, ജിനേഷ്, ഒറ്റപ്പാലം സ്വദേശികളായ സലാം, നൗഫല്‍, വണ്ടൂര്‍ സ്വദേശി ശിവന്‍, ഒതുക്കുങ്ങല്‍ സ്വദേശി ജാഫര്‍, നിലമ്പൂര്‍ സ്വദേശികളായ ഷാജഹാന്‍, പ്രജീഷ്, ചെറാട് സ്വദേശി അജി, ലിബീഷ്, കരിം, തിരൂരങ്ങാടി സ്വദേശി ജംഷാദ് എന്നിവരാണ് ഷാര്‍ജയിലെ പ്രമുഖ ഹൈപര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് യു.എ.ഇയിലത്തെിയത്. തൊഴില്‍ വിസക്ക് പകരം ടൂറിസ്റ്റ് വിസയാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ദുബൈ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സ്വന്തം നിലക്ക് ഷാര്‍ജയിലത്തെിയ ഇവര്‍ ഭക്ഷണവും താമസ സ്ഥലവുമില്ലാതെ അലഞ്ഞു. ഇത് ശ്രദ്ധയില്‍ പെട്ട പ്രവാസി ഇന്ത്യ പ്രവര്‍ത്തകര്‍ താല്‍ക്കാലിക താമസ സ്ഥലം ഒരുക്കി. 
സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ ട്രാവല്‍സ് ഓഫിസിലത്തെി. യുവാക്കള്‍ക്ക് ജോലി കണ്ടത്തെി നല്‍കാമെന്ന്  ട്രാവല്‍സ് ഉടമയില്‍ നിന്ന് ഉറപ്പ് എഴുതി വാങ്ങി. ജോലി ലഭിച്ചില്ളെങ്കില്‍ പണം തിരികെ നല്‍കുമെന്നും കരാറിലത്തെിയിരുന്നു. പ്രവാസി ഇന്ത്യ പ്രവര്‍ത്തകര്‍ യു.എ.ഇയിലെ ഏജന്‍റുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. 
എത്രയും വേഗം ഇവര്‍ക്ക് ജോലി കണ്ടത്തെി നല്‍കാമെന്ന ഉറപ്പിലാണ് ഏജന്‍റിനൊപ്പം യുവാക്കളെ അയച്ചിരിക്കുന്നത്. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട നിരവധി പേര്‍ യുവാക്കള്‍ക്ക് ജോലി വാഗ്ദാനവുമായി രംഗത്തത്തെിയിരുന്നു.     
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.