?????? ???? ????????? ????????? ???????????? ???????????? ??.??.?? ???? ??????? ?????????? ????????? ??????????? ??????????????

കേരളത്തെ മാലിന്യമുക്തമാക്കാന്‍ നവംബര്‍  ഒന്നിന് പദ്ധതി പ്രഖ്യാപനം -കോടിയേരി

അബൂദബി: കേരളത്തെ മാലിന്യമുക്തമാക്കാന്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അബൂദബിയില്‍ സന്ദര്‍ശനം നടത്തുന്ന കോടിയേരി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. 
 കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യം. ഇതിന് പരിഹാരം കാണാന്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി വാര്‍ഡ് അടിസ്ഥാനത്തില്‍ ജനകീയ സംരംഭമായി പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ഓരോ പ്രദേശങ്ങളും മാലിന്യമുക്തമാക്കുന്നതോടൊപ്പം ജലസ്രോതസ്സുകളും ശുദ്ധീകരിക്കും. ഇതിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കുമെന്നും കോടിയേരി പറഞ്ഞു. 
സംസ്ഥാനത്ത് അടിസ്ഥാന വികസനം സാധ്യമാക്കാന്‍ കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്കായി 50,000 കോടി രൂപ സമാഹരിക്കും. നിലവില്‍ 5,000 കോടി ശേഖരിച്ചുകഴിഞ്ഞു. വളരെ കാര്യക്ഷമമായാണ് പദ്ധതി മുന്നോട്ട് നീങ്ങുന്നതെന്നാണ് ധനമന്ത്രിയോട് കാര്യങ്ങള്‍ അന്വേഷിച്ചതില്‍നിന്ന് അറിയുന്നത്. നികുതി കൃത്യമായി ഈടാക്കി തുടങ്ങിയതിനാല്‍ സര്‍ക്കാറിലേക്കത്തെുന്ന വരുമാനം വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളുകളുടെയും എയ്ഡഡ് സ്കൂളുകളുടെയും നിലവാരം വര്‍ധിപ്പിക്കാനും സര്‍ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷം 1,000 സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളാക്കും. അഞ്ച് വര്‍ഷം കൊണ്ട് 5,000 സ്കൂളുകളെ ഇങ്ങനെ  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും.  അതുവഴി സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ വരാതിരിക്കുന്ന പ്രശ്നം പരിഹരിക്കും.
ഭരണരംഗത്ത് ഉറച്ച തീരുമാനമെടുക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നുവെന്ന് കഴിഞ്ഞ നാല് മാസം കൊണ്ട് അനുഭവവേദ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രഹസനമാകുന്ന കാഴ്ചയായിരുന്നു മുന്‍ കാലങ്ങളിലെ അനുഭവം. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. വരിനിന്ന് കുഴങ്ങുന്നുവെന്നതായിരുന്നു പെന്‍ഷന്‍കാര്‍ അനുഭവിച്ചിരുന്ന വലിയ പ്രശ്നം. അതിനാല്‍ പെന്‍ഷന്‍ വീടുകളിലത്തെിക്കുമെന്ന് ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. ഇതു സാധ്യമാകില്ളെന്നാണ് അന്ന് പലരും കരുതിയിരുന്നത്. എന്നാല്‍, പെന്‍ഷന്‍ വീടുകളിലത്തെിക്കുന്ന പദ്ധതി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കി.
കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ ഓഹരി ഘടനയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തി. 25 കോടി രൂപ ഓഹരി എടുക്കുന്നവര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകാം എന്ന് തീരുമാനമെടുത്തു. ഇങ്ങനെ മൊത്തം മൂന്നുപേര്‍ ബോര്‍ഡില്‍ വന്നിട്ടുണ്ട്. ഇങ്ങനെ തുടരണമെന്നല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതില്‍ എങ്ങനെ മാറ്റം വരുത്താമെന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.