ദുബൈ: ഹരിത സമ്പദ്ഘടനയുടെ പ്രചാരണം ലക്ഷ്യമിട്ട് യു.എ.ഇയുടെ ആദ്യ ഹരിത സമ്പദ്വ്യവസ്ഥാ സംഘടന (വേള്‍ഡ് ഗ്രീന്‍ എകണോമി ഓര്‍ഗനൈസേഷന്‍) രൂപവത്കരിച്ചു. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന വേള്‍ഡ് ഗ്രീന്‍ എകണോമി സമ്മിറ്റിലാണ് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സംഘടനക്ക് തുടക്കം കുറിച്ചത്. ഹരിത സമ്പദ്വ്യവസ്ഥക്കാവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കലാണ് സംഘടനയുടെ ഉദ്ദേശ്യലക്ഷ്യം.
പരിസ്ഥിതി സൗഹൃദ ഊര്‍ജോല്‍പാദനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സംഘടന ഏര്‍പ്പെടും. യുനൈറ്റഡ് നാഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാമുമായി ചേര്‍ന്നായിരിക്കും സംഘടന പ്രവര്‍ത്തിക്കുക. മേഖലയിലെ രാജ്യങ്ങളില്‍ നിന്നും മറ്റ് അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും ഇതിന് മികച്ച പിന്തുണ ലഭിക്കുമെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു. 2021ഓടെ പുനരുപയോഗ ഊര്‍ജോല്‍പാദനം 27 ശതമാനത്തിലത്തെിക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന് യു.എ.ഇ കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി കാര്യ മന്ത്രി ഥാനി അഹ്മദ് അല്‍ സിയൂദി പറഞ്ഞു. പാരിസ് ഉടമ്പടിയുടെ അന്തസത്ത ഉള്‍ക്കൊണ്ടാണ് യു.എ.ഇയുടെ പ്രവര്‍ത്തനങ്ങള്‍. ആഗോള താപനം പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പരമാവധി പരിശ്രമങ്ങള്‍ രാജ്യം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.