അബൂദബി: അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി മൊയ്തുഹാജി കടന്നപ്പള്ളിക്കും സെന്‍റര്‍ മുന്‍ സെക്രട്ടറി പി.ടി.എ. റസാഖിനും അബൂദബിയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.
അബൂദബി ഇസ്ലാമിക് സെന്‍റര്‍, അബൂദബി കെ.എം.സി.സി, അബൂദബി സുന്നി സെന്‍റര്‍ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച നാല്‍പതോളം സംഘടനാ പ്രതിനിധികള്‍ മൊയ്തുഹാജിക്ക് ഉപഹാരം നല്‍കി.
സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവഹാജി അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, കെ.എസ്.സി പ്രസിഡന്‍റ് പത്മനാഭന്‍, സലീം ഹാജി, എം.പി.എം. റഷീദ്, കരപ്പാത്ത് ഉസ്മാന്‍, കെ.കെ. മൊയ്തീന്‍ കോയ, വി.പി.കെ. അബ്ദുല്ല, യു. അബ്ദുല്ല ഫാറൂഖി, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, വി.കെ. ശാഫി, ഉസ്മാന്‍ ഹാജി, അബ്ദുറഹ്മാന്‍ തങ്ങള്‍, കെ.വി. ഹംസ മുസ്ലിയാര്‍, ശഹീന്‍, എം.പി. മമ്മിക്കുട്ടി മുസ്ലിയാര്‍, ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍ജി. സമീര്‍, സാബിര്‍ മാട്ടൂല്‍, എന്‍ജി. മുഹമ്മദ് ശഫീഖ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കെ.എം.സി.സി ആക്ടിങ് ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം സ്വാഗതവും വി. ബീരാന്‍ കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.