?????????????????? ???????

ഫലസ്തീനികളെ ഭീകരരായി ചിത്രീകരിക്കുന്ന പാഠപുസ്തകം പിന്‍വലിച്ചു

അബൂദബി: ഫലസ്തീനികളെ ഭീകരരായി ചിത്രീകരിക്കുന്ന പാഠപുസ്തകം രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പിന്‍വലിച്ചു. യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന ഷ്വയ്ഫാറ്റ് ഇന്‍റര്‍നാഷനല്‍ സ്കൂളുകളുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്ന ആരോണ്‍ വില്‍ക്സിന്‍െറ ‘കെ.എസ്-3 ചരിത്രം-സാങ്കേതികവിദ്യ, യുദ്ധം, സമാധാനം’ പുസ്തകമാണ് പിന്‍വലിച്ചത്. 
യു.എ.ഇ ജനതയുടെ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരായതിനാലാണ് നടപടിയെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയവും അബൂദബി വിദ്യഭ്യാസ സമിതിയും (അഡെക്) അറിയിച്ചു. 
സ്കൂള്‍ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് പുസ്തകത്തിന് അനുമതി വാങ്ങിയിരുന്നില്ളെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുസ്തകത്തിന് അനുമതിയില്ലാതിരിക്കുകയും അത് പഠിപ്പിക്കുന്നത് നിയമലംഘനമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ പരിശോധനാ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ശൈഖ ഖുലൂദ് ആല്‍ ഖാസിമി അറിയിച്ചു. 
പ്രശ്നം പരിശോധിക്കാന്‍ മന്ത്രാലയത്തില്‍നിന്നയച്ച സംഘം പുസ്തകത്തിലെ ഉള്ളടക്കം ഇസ്ലാമിക, ദേശീയ അടിസ്ഥാനങ്ങള്‍ക്ക് എതിരാണെന്ന് കണ്ടത്തെിയതിനാല്‍ വിദ്യാര്‍ഥികളെ അത് പഠിപ്പിക്കുന്നത് നിര്‍ത്താന്‍ ഉത്തരവിട്ടു. 
സംഭവത്തില്‍ സ്കൂള്‍ അധികൃതരെ ചോദ്യം ചെയ്തു വരികയാണെന്നും അവര്‍ അറിയിച്ചു. കുറ്റകൃത്യം തെളിഞ്ഞാല്‍ സ്കൂളിന് 50,000 ദിര്‍ഹം വരെ പിഴ വിധിക്കും.
ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച പുസ്തകം ഒമ്പതാം ക്ളാസിലെ വിദ്യാര്‍ഥികള്‍ക്ക് സാമൂഹികപാഠ-ചരിത്ര പുസ്തകമായി പഠിപ്പിച്ചിരുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. 
തങ്ങളുടെ അഭിപ്രായമല്ല പുസ്തകത്തിലെ ആശയങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്നും പുസ്തകത്തിലെ  വാക്കുകളും ആശയങ്ങളും സ്കൂളിന്‍െറയോ ജീവനക്കാരുടെയോ അല്ളെന്നും അവര്‍ പറഞ്ഞു. 
ചില പുസ്തകങ്ങള്‍ പരിശോധിക്കുമ്പോഴുണ്ടായ മാനുഷിക പിഴവ് കാരണമാണിത് സംഭവിച്ചതെന്നും പാഠ്യക്രമത്തില്‍നിന്ന് പുസ്തകം പിന്‍വലിച്ചിട്ടുണ്ടെന്നും സ്കൂള്‍ ഡയറക്ടര്‍ ഹിഷാം ഹസ്സന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.