കോണിപ്പടിയില്‍നിന്ന് വീണ് മരിച്ച തൃശൂര്‍  സ്വദേശിയുടെ  മൃതദേഹം ഇന്ന് കൊണ്ടുപോകും 

അബൂദബി: കോണിപ്പടിയില്‍നിന്ന് വീണ് മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. 14 ദിവസം മുമ്പ് മുസഫയിലെ താമസസ്ഥലത്തെ കോണിപ്പടിയില്‍നിന്ന് വീണ് മരിച്ച തൃശൂര്‍ ഓട്ടുപാറ സ്വദേശിയായ കൊടവംപാടത്ത് രാജീവിന്‍െറ (32) മൃതദേഹമാണ് രാത്രിയോടെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊണ്ടുപോവുക. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സഹപ്രവര്‍ത്തകനായ എറണാകുളം കോലഞ്ചേരി സ്വദേശി ബിജോയ് മൃതദേഹത്തെ അനുഗമിക്കും.
‘എന്‍വികോണ്‍’ കമ്പനിയില്‍ കൂളിങ് സിസ്റ്റം മെക്കാനിക്കായി ജോലിചെയ്യുകയായിരുന്ന രാജീവ്. ആറ് മാസം മുമ്പാണ് രാജീവ് വിവാഹം കഴിച്ചത്. തൃശൂര്‍ മാടക്കത്തറ സ്വദേശി രാജിയാണ് ഭാര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.