കൊച്ചിന്‍ മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 14ന് അബൂദബിയില്‍

ദുബൈ: ദുബൈക്കും ഷാര്‍ജക്കും പുറകെ കൊച്ചിന്‍ മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 14ന് അബൂദബിയിലുമത്തെുന്നു. മോഹന്‍ലാല്‍ ചെയര്‍മാനും രവീന്ദ്രന്‍ ഡയറക്ടറുമായ ഫിലിം ഫെസ്റ്റിവല്‍ യു.എ.ഇയില്‍ നിരവധി കാണികളെ ആകര്‍ഷിച്ചുവരികയാണ്്. സെപ്റ്റംബര്‍ 23ന് ദുബൈയിലാണ് ആദ്യ ഫെസ്റ്റിവല്‍ നടന്നത്. കെ.കെ. മൊയ്തീന്‍കോയ, ജോഷി മംഗലത്ത്, ബഷീര്‍ സില്‍സില, വി.എം. സതീഷ്, കുക്കല്‍ രാഘവന്‍, അശ്വിന്‍ എന്നിവര്‍ സംസാരിച്ചു. 29ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഒൗദ്യോഗിക ലോഞ്ചിങ് നടന്നു. രവീന്ദ്രന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, വൈസ് പ്രസിഡന്‍റ് ബാബു വര്‍ഗീസ്, ജയദീപ്, മൊയ്തീന്‍കോയ, അനില്‍ അമ്പാട്ട്, ഈപ്പന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
അബൂദബി ഫെസ്റ്റിവലിന് ശേഷം അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലും പരിപാടി നടത്തും. പ്രവാസം, സ്നേഹം എന്നീ വിഷയങ്ങളില്‍  ഷോര്‍ട്ട് ഫിലിം മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 
ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലും ഫെസ്റ്റിവല്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായി രവീന്ദ്രന്‍ അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.