അബൂദബി: അബൂദബി മലയാളി സമാജവും ഗാന്ധിസാഹിത്യ വേദിയും ചേര്‍ന്ന് സംഘടിപ്പിച്ച അഹിംസാദിന പരിപാടി ഇന്ത്യന്‍ എംബസി സെക്കന്‍റ് സെക്രട്ടറി കപില്‍ രാജ് ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡന്‍റ് ബി.യേശുശീലന്‍ അധ്യക്ഷത വഹിച്ചു. ശ്രീമതി ശാന്തി പ്രമോദ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. സമാജം വൈസ് പ്രസിഡന്‍റ് പി.ടി. റഫീ ക്ക് സംസാരിച്ചു. ഗാന്ധിസാഹിത്യ വേദി പ്രസിഡന്‍റ് വി.ടി.വി. ദാമോദരന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ് നന്ദിയും പറഞ്ഞു. രാധാകൃഷ്ണന്‍ പോത്തെറ, വീണ രാധാകൃഷ്ണന്‍, സുരേഷ് പയ്യന്നുര്‍, കാര്‍ത്തിക്, രഞ്ജിത് പൊതുവാള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വൈകുന്നേരം സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം കപില്‍ രാജ് വിതരണം ചെയ്തു. 18 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തില്‍ അനാമിക സജീവ്, ഗായത്രി ഗോപകുമാര്‍, അനാമിക അജയ്, നന്ദന ശാലിനി, വേദ പള്ളിപ്പുറത്ത് എന്നിവരടങ്ങിയ സംഘം ഒന്നാം സ്ഥാനവും നിവിന്‍ പ്രശാന്ത്, ബൗദ്ധിക് ധനപാല്‍ ഷെട്ടി, ശ്രീരാം ഗണേഷ്, ആദിത്യന്‍, ശ്രീരാഗ് ജയഗോപാല്‍ എന്നിവരടങ്ങിയ സംഘം രണ്ടാം സ്ഥാനവും നേടി. 18 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ ജിനാ അജയഘോഷ്, ബാബു പ്രസാദ്, ഷീബ രാജേഷ്, സജിത്ത് കുമാര്‍ എന്നിവരടങ്ങിയ സംഘം ഒന്നാം സ്ഥാനവും സന്ധ്യ ഷാജു, മഞ്ജു സുധിര്‍, രാജേഷ് നാരായണന്‍, സുബ്രഹ്മണ്യന്‍, ശംസുദ്ദീന്‍ എന്നിവരടങ്ങിയ സംഘം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.