ദുബൈ: ഇരുപതാം വര്‍ഷവും യു.എ.ഇ ദേശിയ ദിനത്തിന് സംഗീത ഈരടി ഒരിക്കിയ ഗഫൂര്‍ ശാസ് എന്ന കോഴിക്കോട് കല്ലാച്ചി സ്വദേശി ശ്രദ്ധേയാനാകുന്നു. യു.എ.ഇ ദേശീയ ദിനങ്ങളുടെ ഭാഗമായി ഇത്രയധികം വര്‍ഷമായി ഗാനങ്ങള്‍ ആലപിച്ച് വരുന്ന ഏക ഇന്ത്യക്കാരന്‍കൂടിയാണ് ഗഫൂര്‍. എല്ലാ വര്‍ഷം മലയാളവും അറബിയും കൂടിയിണക്കിയ ഗാനങ്ങളാണ് ചിട്ടപ്പെടുത്താറ്. എന്നാല്‍ ഇത്തവണ പരമ്പരാഗതമായ രീതിയിലുള്ള തനത് അറബി ഭാഷയിലാണ് പാടിയിരിക്കുന്നത്. പ്രമുഖ അറബി കവി അബ്ദുല്ല ബിന്‍ സമ്മയാണ് ഇത്തവണ ഗഫൂറിന്‍റെ സ്നേഹപ്പാട്ടിന് വരികള്‍ എഴുതിയത്.
1996ലാണ് ഗഫൂര്‍ ശാസ് ഈ രാജ്യത്തെക്കുറിച്ചുള്ള തന്‍െറ ആദ്യ ഗാനം ആലപിക്കുന്നത്. മലപ്പുറം ഗഫൂറിന്‍െറ സംഗീതത്തിലാണ് അന്ന് പാടിയത്.രാഷ്ട്രപിതാവ് ശൈഖ് സായിദിനെ കുറിച്ച് പാടിയ ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. അതോടെ എല്ലാ വര്‍ഷവും ദേശിയ ദിനത്തിന് നന്ദി പാടി ഗഫൂര്‍ പ്രത്യേകം ഗാനങ്ങളൊരുക്കുന്നു. 2010 ല്‍ വരെ ഓഡിയോ സിഡിയിലാണ് ഗാനങ്ങള്‍ ഇറക്കിയിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം മുതലാണ് യുട്യൂബില്‍ പോസ്റ്റ് ചെയ്തത. കുലാന ഖലീഫ എന്ന് തുടങ്ങുന്ന ഗാനം സാമൂഹിക മാധ്യമങ്ങളില്‍ അക്കാലത്ത് ഏറെ നിറഞ്ഞുനിന്നിരുന്നു. യാ ....ഇമാറാത്ത്.... കുല്‍ അസിസ്ശാ...... പ്രിയപ്പെട്ട ഇമാറാത്ത്....നീ ഞങ്ങളുടെ പ്രീതിപാത്രം എന്ന് അര്‍ഥം വരുന്ന വരിയാണ് ഇത്തവണ പാടിയത്. കവി അബ്ദുല്ല ബിന്‍ സമ്മാ ദുബൈ താമസകുടിയേറ്റ വകുപ്പിലെ ജീവനക്കാരനാണ്. ദുബൈ സ്വദേശിയായ ഇദ്ദേഹം യു.എ.ഇയിലെ സ്വദേശികള്‍ക്ക് ഇടയില്‍ അറിയപ്പെടുന്ന കവിയാണ്. എല്ലാ നാട്ടുകാരും ഞങ്ങളുടെ ദേശീയ ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും മലയാളികളില്‍ ആത്മാര്‍ഥത കൂടുതലാണെന്ന് അബ്ദുല്ല ബിന്‍സമ്മാ പറയുന്നു.ടീം അറേബ്യയുടെ ബാനറിലാണ് ഗാനം പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.