ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി ദുബൈ കെ.എം.സി.സി നടത്തി വരുന്ന വിവിധ പരിപാടികള്‍ക്ക് ഡിസംബര്‍ രണ്ടിന് പരിസമാപ്തി കുറിക്കുമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 28 ന് ഡോ. രജിത്കുമാറിന്‍െറ റിയാലിറ്റി ഷോ, രക്തദാന ക്യാമ്പ് എന്നിവയോടെയാണ് ദുബൈ കെ.എം.സി.സി 45 ാമത് ദേശീയ ദിനഘോഷത്തിനു തുടക്കം കുറിച്ചത്. പിന്നീട് കലാ, സാഹിത്യ,കായിക മത്സരങ്ങളും ഫുട്ബാള്‍ ടൂര്‍ണമെന്‍റും നടന്നു. ദുബൈ പൊലീസ് നടത്തിയ ദേശീയ ദിന പരേഡുകളിലും നേതാക്കളും പ്രവര്‍ത്തകരും നാടന്‍ കലാ പ്രകടനങ്ങളുടെ അകമ്പടിയോടെ പങ്കെടുത്തു. രക്തസാക്ഷി ദിനമായ ബുധനാഴ്ച അല്‍ ബറാഹയിലെ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത്പ്രത്യേക അനുസ്മരണ പരിപാടി നടക്കും. യു.എ.ഇ ദേശീയ ഗാനത്തിന്‍റെ രചയിതാവ് ആരിഫ് ശൈഖ് സംബന്ധിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് എന്‍.ഐ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സാംസ്കാരിക സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍, ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ:എം.കെ മുനീര്‍ എം.എല്‍.എ, റഷീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ദുബൈ കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ മധ്യമ പുരസ്ക്കാരത്തിന് ഗള്‍ഫ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്ഖാന്‍, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എന്‍.എം അബൂബക്കര്‍, ഗോള്‍ഡ് എഫ്.എം. വാര്‍ത്താ അവതാരക ധന്യലക്ഷ്മി എന്നിവരെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. സമാപന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.
ഒഡീഷ്യ സംഭവങ്ങളുടെ പാശ്ചാ തലത്തില്‍ ദുബൈ കെ.എം.സി.സി പ്രഖ്യാപിച്ച രണ്ടു ആംബുലന്‍സുകളുടെ രേഖാ കൈമാറ്റവും, കേരള സര്‍ക്കാറിന്‍െറ സാമുഹിക വകുപ്പിന്‍െറ പുനരധിവാസ പദ്ധതികളിലേക്കുള്ള 35 ലക്ഷം രൂപ വിഹിതം ഏല്‍പ്പിക്കലും, മൈ ഫ്യൂച്ചര്‍ വിങ്ങിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള 16 ലാപ്ടോപ് എന്‍.ഐ മോഡല്‍ സ്കൂളിന് കൈമാറലും വേദിയില്‍ നടക്കും.
യങ് ബിസിനസ് പേഴ്സനാലിറ്റി അവാര്‍ഡിന് മുഹമ്മദ് ഫാദില്‍ , ബിസിനസ് എക്സലന്‍സി അവാര്‍ഡിന് മുഹമ്മദ് സാജിദ് പാറക്കല്‍, ജനക്ഷേമ അവാര്‍ഡിന് സി.പി അബ്ദുസമദ് എന്ന ബാബു തിരുനാവായ, സി.എസ്.ആര്‍ അവാര്‍ഡിന് തീമ ഗ്രൂപ്പ്, മികച്ച സാമൂഹിക സേവനത്തിനുള്ള അവാര്‍ഡിന് ശഹുല്‍ ഹമീദ് പാണക്കാട് എന്നിവര്‍ അര്‍ഹരായി. ലുഖ്മാന്‍ മമ്പാട്(ചന്ദ്രിക), പി.എ നൗഷാദ്( അധ്യാപക അവാര്‍ഡ്), ആയിഷ അബൂബക്കര്‍ (കാംബ്രിഡ്ജ് ഗണിത ചാമ്പ്യന്‍), പവാസ് ഇസ്മയില്‍ (ഡോക്യുമെന്‍ററി അവാര്‍ഡ് സി.ഡി.എ) എന്നിവരെ ആദരിക്കും.
തുടര്‍ന്ന് ആസിഫ് കാപ്പാട്. ആദില്‍ അദ്ദു, യുമ്ന അജിന്‍, മില്‍ഹാജ്, മുഹമ്മദ് നസീബ്(, അബ്ദുല്‍ ഹഖ്, ശ്രീകുട്ടന്‍ ഹരിശ്രീ, കലാഭവന്‍ ഹമീദ്, ബൈജു എന്നിവര്‍ അണിനിരക്കുന്ന ഇശല്‍ നൈറ്റും കോമഡിഷോയും അസ്മിന്‍ മുഹമ്മദിന്‍റെ വയലിന്‍ വായനയും ഉണ്ടാകുമെന്ന് ചീഫ് കോഓര്‍ഡിനേറ്റര്‍ അഡ്വ:സാജിദ് അബൂബക്കര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഒ.കെ ഇബ്രാഹീം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ കാദര്‍ അറിപ്പാംബ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍.ശുക്കൂര്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.