രാജകീയ വിവാഹത്തിന്  ദുബൈ ഒരുങ്ങുന്നു

ദുബൈ: ഒരു കല്യാണ വീടാകാനുള്ള ഒരുക്കത്തിലാണ് ദുബൈ നഗരം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ മകള്‍  ശൈഖ ലതീഫയുടെ വിവാഹ നിശ്ചയമാണ് ചൊവ്വാഴ്ച. റാസല്‍ ഖൈമയിലെ രാജകുടുംബാംഗമായ ശൈഖ് ഫൈസല്‍ സഊദ് അല്‍ ഖാസിമിയാണ് വരന്‍. കല്യാണവിവരം അറിയിച്ചത് ശൈഖ ലത്തീഫ തന്നെയാണ്. ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും ചിത്രസഹിതം പുറത്തുവിട്ട വിവരം അല്‍പസമയം കൊണ്ട് നാടാകെ പരന്നു. 
പ്രതിശ്രുത വരന്‍ ശൈഖ് മുഹമ്മദിനൊപ്പം നില്‍ക്കുന്ന ചിത്രവും  ആശംസകള്‍ നേര്‍ന്നും പ്രാര്‍ഥനകളോതിയും നൂറുകണക്കിനു പേര്‍ പങ്കുവെച്ചു. ദുബൈ വിമന്‍ എസ്റ്റാബ്ളിഷ്മെന്‍റ്സ് അധ്യക്ഷയും ജേഷ്ഠസഹോദരിയുമായ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമും അനുമോദന സന്ദേശം കുറിച്ചു.ദുബൈ കള്‍ച്ചര്‍&ആര്‍ട്സ് അതോറിറ്റി, എമിറേറ്റ് ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ഉപാധ്യക്ഷയുമായ ശൈഖ ലത്തീഫ സാഇദ് യുനിവേഴ്സിറ്റിയില്‍ നിന്ന് എക്സിക്യുട്ടീവ് എം.ബി.എ നേടിയ ശേഷം ദുബൈ ഹോള്‍ഡിംഗിന്‍െറ ടീകോം, ദുബൈ ഹെല്‍ത് കെയര്‍ സിറ്റി തുടങ്ങിയ സംരംഭങ്ങളില്‍ പരിശീലനം നേടി. നിലവില്‍ ദുബൈ കേന്ദ്രീകരിച്ച് നടത്തുന്ന നിരവധി കലാസാംസ്കാരിക ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്.  ഷാര്‍ജ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയ  ശൈഖ് ഫൈസല്‍ ഇസ്ലാമിക് ഫിനാന്‍സ് രംഗത്തെ ലോകപ്രശസ്ത നാമമാണ്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.