ദുബൈ: ഏഴ് എമിറ്റേറുകള്‍, 55 സ്കൂളുകള്‍, 5000ത്തിലധികം പ്രതിഭകള്‍, യു.എ.ഇയിലെ യുവജനോത്സവ ചരിത്രത്തില്‍ വിസ്മയമായി മാറിയ ജീ പാസ് യു ഫെസ്റ്റ് കലാ മാമാങ്കത്തിന് വെള്ളിയാഴ്ച കൊട്ടിക്കലാശം. നവംബര്‍ നാലിനാരംഭിച്ച് വിവിധ എമിറേറ്റ് തല മത്സരങ്ങള്‍ക്കൊടുവിലാണ് ഓരുമാസം നീണ്ട കലോത്സവം മെഗാഫൈനലിലേക്ക് ചുവടുവെക്കുന്നത്.
ദുബൈ അല്‍ വര്‍ക്ക ഒൗര്‍ ഓണ്‍ ബോയ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ മൂന്നു വേദികളിലായി ഇന്ന് രാവിലെ എട്ടു മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. രാവും പകലുമായി 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ദുബൈയെ വിസ്മയിപ്പിക്കുന്നതാവും. രാവിലെ എട്ടു മണിക്ക് വേദി ഒന്നില്‍ ജൂനിയര്‍ വിഭാഗം ഭരതനാട്യം മത്സരങ്ങളോടെ മെഗാ ഫൈനലില്‍ വേദിയുണരും. വേദി രണ്ടില്‍ സീനിയര്‍ വിഭാഗം തിരുവാതിരക്കളിയും വേദി മൂന്നില്‍ ജൂനിയര്‍ ബോയ്സിനുളള ലളിതഗാന മത്സരങ്ങളും ആദ്യം നടക്കും.
നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ് എന്നിവയാണ് വേദി ഒന്നില്‍ നടക്കുന്ന മറ്റ് മത്സരങ്ങള്‍.
വേദി രണ്ടില്‍ മാപ്പിളപാട്ട്, സംഘഗാനം, ഒപ്പന എന്നീ മത്സരങ്ങളും അരങ്ങേറും. ഇംഗ്ളീഷ് പദ്യം ചൊല്ലല്‍, പ്രച്ഛന്ന വേഷം എന്നീ മത്സരങ്ങളാണ് വേദി മൂന്നില്‍ അരങ്ങേറുന്ന മറ്റ് ഇനങ്ങള്‍. സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. രാത്രി എട്ടുമണിയോടെ നടക്കുന്ന സമാപന ചടങ്ങില്‍ സമ്മാനദാനം നടക്കും.
55 സ്കൂളുകളാണ് യുഫെസ്റ്റില്‍ പങ്കെടുത്തത്. 5,000 പ്രതിഭകള്‍ മാറ്റുരച്ചു. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന സ്കൂളിന് ചാമ്പ്യന്‍ഷിപ്പ് കപ്പ് ലഭിക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ കലാപ്രതിഭ, തിലകം പട്ടങ്ങളും സമ്മാനിക്കും. ഓരോ ലക്ഷം രൂപ വീതമാണ് ഇവര്‍ക്കുള്ള സമ്മാനത്തുക. കൂടാതെ നാല് പ്രതിഭകള്‍ക്കും ജോയ് ആലുക്കാസിന്‍െറ നാല് പവന്‍െറ സ്വര്‍ണ സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റാക് ഇന്ത്യന്‍ സ്കൂള്‍, ഹാബിറ്റാറ്റ് സ്കൂള്‍ അജ്മാന്‍, സണ്‍റൈസ് സ്കൂള്‍ അബൂദബി, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ദുബൈ എന്നീ സ്കൂളുകളാണ് വിവിധ എമിറ്റേുകളിലെ മത്സരങ്ങളില്‍ മുന്നിലത്തെിയത്.
അഞ്ച് മുതല്‍ എട്ടുവരെ, ഒമ്പത് മുതല്‍ 12വരെ ക്ളാസുകളില്‍ പഠിക്കുന്നവര്‍ക്കായി രണ്ടു വിഭാഗത്തിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. ജീപ്പാസ്, ജോയ് ആലുക്കാസ് എന്നിവയുമായി ചേര്‍ന്ന് ഇക്വിറ്റി പ്ളസ് അഡ്വര്‍ടൈസിങാണ് യു.എഇയിലെ എല്ലാ എമിറ്റേറ്റുകളിലുമായി യുവജനോത്സവം സംഘടിപ്പിച്ചത്.
യു.എ.ഇയില്‍ സംഘടിപ്പിക്കപ്പെട്ട സ്കൂള്‍ യുവജനോത്സവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തവും കുറ്റമറ്റതുമായ രീതിയാണ് മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പില്‍ സംഘാടകര്‍ അവലംബിച്ചതെന്നതും യു ഫെസ്റ്റിനെ ശ്രദ്ധേയമാക്കി.
സ്കൂളുകള്‍ തന്നെ നടത്തുന്ന ഒഡീഷന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കലാപ്രഭകളാണ് സ്കൂള്‍ അധികൃതരുടെ സമ്മതപ്രതത്തോടെ മേളയിലത്തെിയത.് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0524375375.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.