ഷാര്‍ജ: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ പ്രവാസി മലയാളി സഹായം തേടുന്നു. തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി പിലാക്കവീട്ടില്‍ കണ്ണേത്ത് ആഷിക് (35) ആണ് ചികിത്സയില്‍ കഴിയുന്നത്.
അഞ്ച് വര്‍ഷം ഷാര്‍ജയിലെ ഒരു കാര്‍ വര്‍ക് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ആഷിക് അസുഖബാധിതനായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിന് വിധേയനാകുന്ന ഈ യുവാവിന്‍െറ വൃക്ക മാറ്റിവച്ചാലേ ജീവന്‍ നിലനിര്‍ത്താനാകൂ എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. ഇഖ്ബാലിന്‍െറ നേതൃത്വത്തിലാണ് വൃക്ക മാറ്റിവക്കല്‍ നടത്തുക. എന്നാല്‍, കുടുംബത്തിന്‍െറ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. വൃക്ക മാറ്റിവെക്കാന്‍ ഭാരിച്ച തുക കണ്ടത്തൊന്‍ ആഷിക്കിന്‍െറ കുടുംബത്തിന് സാധിക്കുന്നില്ല. ഉദാരമതികളായ മനുഷ്യസ്നേഹികളിലാണ് പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എ.ഇയിലുള്ള യൂസഫിന്‍െറ 055 937 8293 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വിലാസം: പി.കെ ആഷിക്, പിലാക്കവീട്ടില്‍ ഹൗസ്, പാലയൂര്‍, ചാവക്കാട്, പിന്‍ 680 506, ഫോണ്‍: 956713145. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍: ACCOUNT NO 18880100020986, FEDERAL BANK, GURUVAYOOR, IFSC CODE FDRL 0001888.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.