???? ?????????? ?????????????? ??????? ?????? ?????????????????

വടക്ക് മഴക്കോള്; രാജ്യത്ത് കുളിര്്  കൂടി തുടങ്ങി

ഷാര്‍ജ: വടക്കന്‍ എമിറേറ്റുകളില്‍ മഴ കനത്തതോടെ മറ്റ് എമിറേറ്റുകളിലെ കാലാവസ്ഥയിലും മാറ്റം വന്ന് തുടങ്ങി. താപനിലയില്‍ വലിയ കുറവാണ് വ്യാഴാഴ്ച അനുഭവപ്പെട്ടത്. പൊടിക്കാറ്റ്, മൂടല്‍ മഞ്ഞ്, മഴ എന്നിവയാണ് ഇപ്പോള്‍ പലഭാഗത്തായി അനുഭവപ്പെടുന്നത്. അസ്ഥിര കാലാവസ്ഥ ആയതിനാല്‍ യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നു. 
ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് കുറച്ച് ദിവസമായി മഴ പെയ്യുന്നത്. കാറ്റോട് കൂടിയ മഴയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ശമാല്‍ എന്ന് അറബിയില്‍ വിളിക്കുന്ന വടക്കന്‍ കാറ്റിന്‍െറ സാന്നിധ്യമാണ് മഴ നിലനിറുത്തുന്നത്. ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ വ്യാഴാഴ്ചത്തെ പകല്‍ താപനില 20ഡിഗ്രിക്കും താഴെയത്തെി. വടക്കന്‍ കാറ്റിന്‍െറ വരവ് ഒമാന്‍ തീരത്ത് നിന്നാണ്. വടക്കന്‍ കാറ്റ് ഹജ്ജര്‍ പര്‍വ്വത നിരകള്‍ കടന്നത്തെിയാല്‍ നല്ലതോതില്‍ മഴ ലഭിക്കാറുള്ളതാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന പ്രതീക്ഷ ഇത് നല്‍കുന്നു. 
വടക്കന്‍ കാറ്റ് ശക്തിപ്പെട്ടത് മത്സ്യ ബന്ധനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. 
ഒമാനില്‍ നിന്നുള്ള മീന്‍വരവ് കുറഞ്ഞതോടെ മത്സ്യത്തിന് വിലകൂടിയിട്ടുണ്ട്. എന്നാല്‍ മത്തി നാല് കിലോ 10 ദിര്‍ഹത്തില്‍ തന്നെയാണ് വില്‍ക്കന്നത്. അയലയുടെ വില കിലോക്ക് 10 ദിര്‍ഹത്തില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. മറ്റ് വലിയ മീനുകളുടെ വിലയും കൂടുതലാണ്. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ കടവുകകളില്‍ കടത്ത് തോണികളേയും കാറ്റ് ബാധിച്ചിട്ടുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് തോണികളില്‍ ആളെ കയറ്റുന്നത്. 
വടക്കന്‍ മലയോര മേഖലയിലെ മഴയുടെ സാന്നിധ്യം തോടുകളില്‍ നീരൊഴുക്കിയിട്ടുണ്ട്. പല തോടുകളും വറ്റിവറുതിയായി കിടക്കുകയായിരുന്നു. ഹത്ത മേഖലയിലെ തോടുകളിലും അണക്കെട്ടുകളിലും വെള്ളമുണ്ടായിരുന്നു. ശക്തമായ വേനല്‍ കടന്ന് പോയതിന് ശേഷം കാര്യമായ മഴ ലഭിക്കാത്തത് കാര്‍ഷിക മേഖലയെ തളര്‍ത്തിയിരുന്നു. ഒന്നോ, രണ്ടോ മഴ കാര്യമായി ലഭിച്ചാല്‍ ഇവിടെത്തെ കാര്‍ഷിക മേഖലക്ക് കുശാലാണ്. 
ലഭിക്കുന്ന മഴവെള്ളം ഒട്ടും പാഴാകാതെ സംരക്ഷിക്കാനുള്ള ആസൂത്രമാണ് ഇതിന് കാരണം. കാര്‍ഷിക മേഖലയില്‍ നിരവധി കിണറുകളുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളത് മുതല്‍ പുതിയവ വരെ ഇതിലുണ്ട്. എന്നാല്‍ കുഴല്‍ കിണറുകളുടെ ആധിക്യം ഭൂഗര്‍ഭ ജലത്തിന്‍െറ അളവില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. 
അസ്ഥിര കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണം. പലഭാഗത്തും ദൂര കാഴ്ച്ചയില്‍ കാര്യമായ കുറവുണ്ട്.  വളവും തിരിവുമുള്ള മലീഹ പോലുള്ള റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ റോഡിലെ വെള്ളക്കെട്ടുകളെ കുറിച്ച് ധാരണ വെക്കണം. വടക്കന്‍ മേഖലയിലെ മഴയുടെ സാന്നിധ്യം കണക്കിലെടുത്ത് നിരവധി പേര്‍ വെള്ളിയാഴ്ച അങ്ങോട്ട് യാത്രക്ക് പദ്ധതിയിട്ടിട്ടുണ്ട്. മഴ കാലത്ത് യാത്ര ചെയ്യാന്‍ ഏറ്റവും അനുയോജ്യ മേഖല വാദി അല്‍ ഹിലുവാണ്. ഷാര്‍ജയുടെ പുരാതന നഗരം. അമിത വേഗതയില്ലാതെ പോയാല്‍ വഴിയോര കാഴ്ചകള്‍ ആവോളം കാണാം. അപകടം ഒഴിവാക്കുകയും ചെയ്യാം.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.