ദുബൈ: ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നടന്ന ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കായുള്ള ആഗോള ഉച്ചകോടിയില്‍ സജീവ പങ്കാളികളായി യു.എ.ഇ സംഘം. സാമ്പത്തിക മന്ത്രാലയത്തിലെ വിദേശ വ്യാപാര വിഭാഗം അണ്ടര്‍ സെക്രട്ടറി അബ്ദുല്ലാ ബിന്‍ അഹ്മദ് അല്‍ സലാഹ്, ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹ്മദ് അബ്ദു റഹ്മാന്‍ അല്‍ ബന്ന, ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ദേശീയ പദ്ധതി ഡയറക്ടര്‍ മുഹമ്മദ് അല്‍ യൂസുഫി, അഹ്മദ് ഇബ്രാഹിം, ജേസണ്‍ വെസ്ലോ, ഉന്നത ഉദ്യോഗസ്ഥര്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇന്ത്യയുമായി ചരിത്രപരമായ വ്യാപാര -സാംസ്കാരിക ബന്ധമാണ് യു.എ.ഇക്കുള്ളതെന്നും രാജ്യത്തിന്‍െറ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ഇന്ത്യയെന്നും സമ്മേളനത്തില്‍ സംസാരിക്കവെ അബ്ദുല്ലാ ബിന്‍ അഹ്മദ് എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ ആശയങ്ങളുടെയും അവസരങ്ങളുടെയും അറിവുകള്‍ കൈമാറാന്‍ ആഗോള സമ്മേളനം സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും 90 ശതമാനം വ്യവസായങ്ങളും ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.