ദുബൈ: നഗരസഭ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ഉല്‍കൃഷ്ടമായ രീതിയില്‍ പാലിക്കുകയും പരിശോധനകളില്‍ മികച്ച പ്രകടനം പുലര്‍ത്തുകയും ചെയ്ത ദുബൈയിലെ 312 ഭക്ഷ്യശാലകള്‍ക്ക് ഗോള്‍ഡ് റേറ്റിംഗ്. ദുബൈ നഗരസഭയുടെ ഭക്ഷ്യപരിശോധനാ വിഭാഗം കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 23983 തവണയാണ് ഭക്ഷണശാലകളില്‍ പരിശോധന നടത്തിയത്.
1886 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും അറ്റകുറ്റപ്പണിയിലെ വീഴ്ചയും ശുചിത്വമില്ലായ്മയും കണ്ടതിനെ തുടര്‍ന്ന് 163 കടകള്‍ താല്‍കാലികമായി അടപ്പിച്ചതായും പരിശോധനാ വിഭാഗം മേധാവി സുല്‍താന്‍ അലി അല്‍ താഹിര്‍ പറഞ്ഞു. നഗരസഭ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ അതേപടി പാലിച്ച 1084 ഭക്ഷ്യശാലകള്‍ക്ക് ഏ ഗ്രേഡ് ലഭിച്ചു. ഭക്ഷണശാലകളുടെ പരിശോധനയില്‍ ലഭിക്കുന്ന പോയിന്‍റുകളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്ക് അവയുടെ തോതനുസരിച്ച് കാര്‍ഡ് നല്‍കും.
ഗുരുതര വീഴ്ച വരുത്തുന്നവര്‍ക്ക് ചുവപ്പ് കാര്‍ഡാണ് നല്‍കുക. ചുവപ്പ് ലഭിച്ചവര്‍ മൂന്നു ദിവസത്തിനകം പരിഹാരം കാണണം. ഭക്ഷ്യസുരക്ഷയെ നേരിട്ട് ബാധിക്കാത്ത പോരായ്മ വരുത്തുന്നവര്‍ക്ക് മഞ്ഞ കാര്‍ഡ് നല്‍കും, ആ പ്രശ്നം പരിഹരിച്ചാല്‍ വെള്ളക്കാര്‍ഡ് നല്‍കി പ്രവര്‍ത്തനാനുമതി നല്‍കും. എന്നാല്‍ അടുത്ത പരിശോധന ആകുമ്പോഴേക്കും പിഴവുകളെല്ലാം തീര്‍ത്ത് പച്ച കാര്‍ഡ് നേടിയെടുക്കണമെന്നാണ് വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.