ഡ്രൈവിങ് ടെസ്റ്റും സ്മാര്‍ട്ടാക്കി  ആര്‍.ടി.എ

ദുബൈ: ഡ്രൈവിങ് ലൈസന്‍സിനായുള്ള പരീക്ഷയിലെ കടമ്പകളിലൊന്നായ യാഡ് ടെസ്റ്റ് സ്മാര്‍ട്ട് ആക്കാനൊരുങ്ങി റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ). യു.എ.ഇ ഇന്നവേഷന്‍ വാരാചരണത്തിന്‍െറ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് സ്മാര്‍ട് ടെസ്റ്റ് നടത്തുന്നത്. സമാന്തര പാര്‍ക്കിങ്, റോഡ് സൈഡിലെ പാര്‍ക്കിങ്, ഇറക്കത്തിലും കയറ്റത്തിലുമുള്ള വാഹനമോടിക്കല്‍, ഗാരേജ് പാര്‍ക്കിങ്, സഡണ്‍ ബ്രേക്കിങ് എന്നിവയാണ് യാഡ് ടെസ്റ്റില്‍ പരിശോധിക്കുക. വാഹനത്തിലും പ്രദേശത്തും ഘടിപ്പിച്ച കാമറ ഘടിപ്പിച്ച ഉപകരണങ്ങളൂടെ സഹായത്തോടെ ടെസ്റ്റ് നടത്തുന്ന രീതിയാനാണ് ആര്‍.ടി.എ ഇന്നവേഷന്‍ വിഭാഗം വികസിപ്പിച്ചത്. പരിശോധകര്‍ക്ക് ഒരേ സമയം ഒന്നിലേറെ പേരുടെ പരീക്ഷകള്‍ നടത്താനാവും. ലൈസന്‍സ് അപേക്ഷകരുടെ കാത്തിരിപ്പ് കുറച്ചു കൊണ്ടുവരാനുള്ള ഏറ്റവും മികച്ച കാല്‍വെപ്പാകുമിത്. പരിശോധകര്‍ വീഴ്ച വരുത്തിയെന്ന പരീക്ഷാര്‍ഥികളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാനും ഇതുവഴി കഴിയും. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.