??????

അബൂദബിയിൽ  കാസർകോട്ടുകാരൻ ഉൾപ്പെടെ  മൂന്നുപേർ അപകടത്തിൽ മരിച്ചു

അബുദബി: കാസർകോട് സ്വദേശി ഉൾപ്പടെ മൂന്ന് പേർ അബൂദബിയിൽ അപകടത്തിൽ മരിച്ചു. മധൂർ മന്നിപ്പാടി വിവേകാനന്ദ നഗറിലെ സോമയ്യ –ഗിരിജ ദമ്പതികളുടെ മകൻ അശോകൻ (32) ആണ് മരിച്ചത്. ഭാര്യ ദീപിക വെള്ളിയാഴ്ച്ച  അബുദാബിയിൽ വരാനിരിക്കവെയാണ് ദുരന്തം. സൗത്ത് വിങ്സ്​് ഇൻറീരിയർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം അബൂദബി ഖലീഫ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ബത്തീനിലെ ജോലിസ്​ഥലത്തുവെച്ചാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. വിഷവാതക ചോർച്ചയാണ് അപകട കാരണമെന്ന് കരുതുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു അശോകെൻറ വിവാഹം. വിവാഹത്തിന് ശേഷം ജൂൺ 28ന് ആണ് അശോകൻ അബുദബിയിൽ തിരിച്ചെത്തിയത്. മരിച്ചവരിൽ ഒരു ഇന്ത്യക്കാരൻ കൂടിയുണ്ടെങ്കിലും എവിടത്തുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൂന്നാമത്തെയാൾ പാകിസ്​താനിയാണ്.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.