??????? ????????????? ????????????? ??????????????? ?????????? ??????? ????????? ????????????? ?????????????? ?????? ????????? ???: ????? ???????? ???????? ?????????????

കരിപ്പൂര്‍: ഡല്‍ഹി മാര്‍ച്ച്  വിജയിപ്പിക്കാനായി പ്രവാസികള്‍

ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, ഹജ്ജ് ക്യാമ്പ് പുന:സ്ഥാപിക്കുക, കൂടുതല്‍ അന്താരാഷ്ട്ര ബജറ്റ് സര്‍വീസുകള്‍ ആരംഭിക്കുക, തിരക്കേറിയ സമയത്ത് അമിത യാത്രകൂലി ഈടാക്കുന്നത് നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ഡെവലപമെന്‍റ്്  ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ അടുത്തമാസം അഞ്ചിന് നടത്തുന്ന പാര്‍ലമെന്‍റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ദുബൈ പ്രവാസികളും സജീവമായി രംഗത്ത്.
റണ്‍വെ വികസനമെന്ന പേരില്‍ അനിശ്ചിത കാലത്തേക്ക് ഭാഗികമായി അടച്ചിട്ട കോഴിക്കോട് വിമാനത്താവളത്തോടുള്ള അധികാരികളുടെ അവഗണനയിലും നിരുത്തരവാദ സമീപനത്തിലും മലബാറിലെ പ്രവാസി സമൂഹം മൊത്തം ആശങ്കാകുലരായ സാഹചര്യത്തില്‍ നടക്കുന്ന പ്രതിഷേധം വന്‍ വിജയമാക്കുമെന്ന്  മലബാര്‍ പ്രവാസി കൂട്ടായ്മ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡല്‍ഹിയിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ സമരഭടന്മാരെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് അവര്‍ പറഞ്ഞു.
സുരക്ഷയുടെ പേരില്‍ 2015 മെയ് ഒന്നിന് ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഇവിടെ റണ്‍വെ നവീകരണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വിമാനങ്ങളുടെ കുറവും സമയ മാറ്റങ്ങളും മൂലം പ്രവാസികള്‍ ഏറെ ദുരിതത്തിലാണ്. 
 ചെറു വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇത്കാരണം സീറ്റുകളുടെ ലഭ്യത കുറഞ്ഞതിനാല്‍ സ്കൂള്‍ അവധിക്കാലത്തും ഈദ്, ഓണം, ആഘോഷ വേളകളിലും കുടുംബ സമേതവും, അല്ലാതെയും നാട്ടില്‍ പോകാന്‍ ടിക്കറ്റ് കിട്ടാനില്ല. അതുകാരണം മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.ഇതിനു പുറമേ അമിത നിരക്കും നല്‍കേണ്ടിവരുന്നു.
വലിയ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രവാസ ലോകത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ പോലും ദൂരെയുള്ള മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഹജ്ജ് ക്യാമ്പ് തന്നെ കൊച്ചിയിലേക്ക് മാറ്റാനും ശ്രമം നടക്കുന്നു. വിദേശ രാഷ്ട്രങ്ങളിലേക്കുള്ള ചരക്കു ഗതാഗതവും അവതാളത്തിലായി. ഇത് മലബാര്‍ മേഖലയില്‍ തന്നെ വന്‍ കച്ചവട മാന്ദ്യം വരുത്തിയിട്ടുണ്ട് .കേരളത്തിലെ മറ്റു പ്രധാന വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലകളിലാണെന്നിരിക്കെ കരിപ്പൂരിന്‍െറ വികസന കാര്യത്തില്‍ സര്‍ക്കാരുകളുടെയും പ്രതിപക്ഷത്തിന്‍െറയും ജനപ്രതിനിധികളുടെയും മൗനം സംശയാസ്പദമാണ്.  വിമാനത്താവളത്തിലെ ഇപ്പോഴത്തെ അനിശ്ചിതത്വം സമീപ വിമാനത്താവളങ്ങളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് മലബാറിലെ പ്രവാസികളില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെതിരെ വേണ്ടത്ര രാഷ്ട്രീയ ഒൗദ്യോഗിക തലത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവാത്തത് ഈ സംശയങ്ങളെ ബലപ്പെടുത്തുന്നതായി നേതാക്കള്‍ പറഞ്ഞു.
 പത്രസമ്മേളനത്തില്‍  ഡോ: ആസാദ് മൂപ്പന്‍, അബ്ദുല്ല കാവുങ്ങല്‍ (ഡല്‍ഹി), അഷ്റഫ് താമരശ്ശേരി, എ.കെ. ഫൈസല്‍ മലബാര്‍, മോഹന്‍ എസ് വെങ്കിട്ട, രാജന്‍ കൊളാവിപാലം, അഡ്വ മുഹമ്മദ് സാജിദ്, കരീം വെങ്കിടങ്ങ് , മോറിസ് എന്‍ മേനോന്‍, ജമീല്‍ ലത്തീഫ് ,ബഷീര്‍ ബ്ളൂ മാര്‍ട്ട് , റിയാസ് ഹൈദര്‍, ഇ.കെ.ദിനേശന്‍, ഹാരിസ് കോസ്മോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.