അല്‍ഐന്‍: നാടിന്‍െറ ഓര്‍മകളുമായി കഴിയുന്ന പ്രവാസി സമൂഹത്തിന്‍െറ രുചിയാഗ്രഹങ്ങളെ തൃപ്തിപ്പെടുത്തി അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഇന്ത്യഫെസ്റ്റ് 2016ലെ ഭക്ഷ്യമേള.
അവധി ദിവസമായ ഇന്നലെ നൂറുകണക്കിന് കുടുംബങ്ങളാണ് മേള നഗരിയിലത്തെിയത്. വിവിധ സംഘടനകളും മേഖലയിലെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകളും ഒരുക്കിയ ഭക്ഷണ സ്റ്റാളുകള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. മലയാളി സമാജത്തിന്‍െറ തട്ടുകടയില്‍ കപ്പയും മത്തിയുമുള്‍പ്പെടെ കേരളീയ രുചികളാണ് വിളമ്പുന്നത്. കിനാര റസ്റ്ററന്‍റ് ഒരുക്കിയ സ്റ്റാളില്‍ കല്ലുമ്മക്കായ വിഭവങ്ങള്‍, വിവിധ തരം നാടന്‍ ബിരിയാണികള്‍, തട്ടുകട ബീഫ്, സമാവര്‍ ചായ തുടങ്ങിയവ ലഭ്യമാണ്. സിന്ധ്യന്‍ റസ്റ്ററന്‍റ് ഉത്തരേന്ത്യന്‍ വിഭവങ്ങളൊരുക്കി. അലാദ്ദീന്‍ റസ്റ്റന്‍റ് സ്റ്റാളില്‍ നിന്ന് കൂടുതലും പോയത് പാര്‍സലുകള്‍. ഐ.എസ്.സി വനിതാ സമാജം ഒരുക്കിയ വിവിധ തരം പായസങ്ങളും ആകര്‍ഷകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.