മസ്കത്ത്–ദുകം ബസ് സര്‍വിസ്  25ന് ആരംഭിക്കും

അബൂദബി: മസ്കത്തില്‍നിന്ന് ദുകമിലേക്ക് നവംബര്‍ 25ന് ബസ് സര്‍വിസ് ആരംഭിക്കുമെന്ന് മസ്കത്ത് പൊതു ബസ് സര്‍വിസ് കമ്പനി ‘മുവാസലാത്’ അറിയിച്ചു. മസ്കത്ത്-ദുകം റൂട്ടില്‍ ഇരു ഭാഗങ്ങളിലേക്കും ദിവസേന ഓരോ സര്‍വിസ് വീതമാണ് നടത്തുക. മസ്കത്തില്‍നിന്ന് ഉച്ചക്ക് 1.15നും ദുകമില്‍നിന്ന് രാവിലെ 6.30നും ബസ് പുറപ്പെടും. ഫന്‍ജ, സമദ് അസ്-ഷാന്‍, മുദൈബി സൂഖ്, സിനാവ്, മാഹൂത് എന്നിവിടങ്ങളിലൂടെയാണ് ബസ് റൂട്ട്. മസ്കത്തില്‍നിന്ന് ഉച്ചക്ക് 1.15ന് പുറപ്പെടുന്ന ബസ് രണ്ടിന് ബുര്‍ജ് അല്‍ സഹ്വ, 2.20ന് ഫന്‍ജ, 3.35ന് സമദ് റൗണ്ടബൗട്ട്, 4.20ന് സിനാവ് എന്നിവിടങ്ങളിലത്തെും. 
സിനാവില്‍ 30 മിനിറ്റ് നിര്‍ത്തിയിടുന്ന ബസ് 4.50ന് പുറപ്പെട്ട് 8.45ന് ദുകം സിറ്റി സെന്‍റര്‍ വഴി കടന്നുപോകും. ദുകമില്‍നിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ബസ് 6.40ന് ദുകം സിറ്റി സെന്‍ററിലും 10.20ന് സിനാവിലും എത്തും. സിനാവില്‍ അര മണിക്കൂര്‍ നിര്‍ത്തിയിട്ടശേഷം 10.50ന് വീണ്ടും യാത്ര തിരിക്കും. 11.30ന് സമദ് റൗണ്ടബൗട്ട്, 12.50ന് ഫന്‍ജ, 1.20ന് ബുര്‍ജ് അല്‍ സഹ്വ, 2.25ന് റൂവി എന്നിവിടങ്ങളിലൂടെ കടന്നുപോകും. 
മസ്കത്ത്-ദുകം ബസ് സര്‍വിസ് ഉദ്ഘാടനത്തിന്‍െറ ഭാഗമായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 31 വരെ ഈ റൂട്ടില്‍ കുറഞ്ഞ ചാര്‍ജ് മാത്രമേ ഈടാക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ഭാഗത്തേക്ക് നാലര റിയാലും ഇരു ഭാഗത്തേക്കുമായി എട്ടര റിയാലുമായിരിക്കും ബസ് ചാര്‍ജ്. 
അല്‍ മൗജ് മസ്കത്ത്-സിറ്റി സെന്‍റര്‍ മസ്കത്ത് റൂട്ടില്‍ ബസ് സര്‍വിസ് നടത്താന്‍ ഒമാന്‍ നഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി ഈയിടെ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം അല്‍ മൗജ് മസ്കത്ത്-സിറ്റി സെന്‍റര്‍ മസ്കത്ത്-അല്‍ മൗജ് മസ്കത്ത് റൂട്ടില്‍ എല്ലാ ദിവസവും ഉച്ചക്ക് മൂന്നുമുതല്‍ രാത്രി പത്തുവരെ ഓരോ മണിക്കൂറിലും കമ്പനി ബസ് സര്‍വിസ് നടത്തും. ിക-പാരിസ്ഥിതിക-സാമൂഹിക മൂല്യമുള്ള പൊതു ഗതാഗത സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് കമ്പനി ആഹ്വാനം ചെയ്തു. 
ഗതാഗതക്കുരുക്ക് ഒഴിവാക്കുക, സുല്‍ത്താനേറ്റിന്‍െറ സമ്പദ്മേഖല ശക്തമാക്കുക, തൊഴിലവസരം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പൊതുഗതാഗത സംവിധാനം ഉപകരിക്കും. ഗതാഗത മേഖലയിലെ ചെലവ് ചുരുക്കാനും വാഹനാപകടങ്ങള്‍ കാരണമായുള്ള മരണങ്ങളും പരിക്കുകളും കുറക്കാനും ഇതുവഴി സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.