അബൂദബി: മരുഭൂമിയിലേക്ക് ഉല്ലാസ-സാഹസയാത്ര പോകുന്നവരുടെ ആരോഗ്യവും ഭക്ഷസുരക്ഷയും ഉറപ്പാക്കുന്നതിനും മരുമേഖല വൃത്തിയായി പരിപാലിക്കുന്നതിനും ബോധവത്കരണ നിര്‍ദേശങ്ങളുമായി അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി. വിവിധ തരം ഭക്ഷണങ്ങള്‍ കൂടിക്കലര്‍ത്താതെ കൊണ്ടുപോകണമെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണവും മത്സ്യ-മാംസാദികളും വെവ്വേറെ സൂക്ഷിക്കണം. ഭക്ഷണവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ വേണ്ട ഐസ് പെട്ടികളില്‍ കരുതണം. മരുഭൂമിയിലത്തെി പാകം ചെയ്യാനായി കൊണ്ടുപോകുന്ന മാംസം അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ളവയാവണം.
പാകം ചെയ്യുന്നതിന് വിറകു കൊള്ളികളോ പ്രകൃതി ജന്യ കല്‍ക്കരിയോ ഉപയോഗിക്കണം. തണുത്ത ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനും വിളമ്പാനും ഉപയോഗിക്കേണ്ട പ്ളാസ്റ്റിക് പാത്രങ്ങള്‍ ചൂടുഭക്ഷണം വിളമ്പാന്‍ ഉപയോഗിക്കരുത്. പാത്രങ്ങളും പാകം ചെയ്യുന്ന പ്രദേശങ്ങളും അതീവ വൃത്തിയോടെ സൂക്ഷിക്കണം. ഭക്ഷണത്തിന്‍െറ അവശിഷ്ടങ്ങള്‍ അതിനായി നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കണം. മരുഭൂമിയില്‍ കാണുന്ന അറിയാത്ത ചെടികളും കായ്ക്കളൂം കഴിക്കരുതെന്നും ശുദ്ധജലം മാത്രം കുടിക്കാന്‍ ഉപയോഗിക്കണമെന്നും അതോറിറ്റി വക്താവ് തമെര്‍ അല്‍ ക്വാസിമി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.