മുത്തപ്പന്‍ തിരുവപ്പന മഹോത്സവം വ്യാഴാഴ്ച തുടങ്ങും

ദുബൈ:കേരള ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന മുത്തപ്പന്‍ തിരുവപ്പന മഹോത്സവം  17ന് വ്യാഴാഴ്ച്ച  തുടങ്ങും. ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നടത്തുന്ന ആഘോഷ പരിപാടികള്‍ രണ്ടു ദിവസം നീളും. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് ദുബൈയില്‍ മുത്തപ്പന്‍ തിരുവപ്പന മഹോത്സവം കൊണ്ടാടുന്നത്. വിവിധ എമിറേറ്റുകളില്‍ നിന്നായി രണ്ടായിരത്തോളം ഭക്തര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലബാറിലെ ഹൈന്ദവ സമൂഹത്തിന്‍െറ ആരാധനാ മൂര്‍ത്തിയായ മുത്തപ്പന്‍െറ ഐതീഹ്യത്തിന്‍െറയും പഴമൊഴികളുടെയും അടിസ്ഥാനത്തില്‍ കോര്‍ത്തിണക്കിയ ചാരനുഷ്ഠാനങ്ങളാണ് വര്‍ഷങ്ങളായി ദുബൈയില്‍ നടത്തി വരുന്നത്.  
വ്യാഴാഴ്ച്ച വൈകീട്ട് 5.30 ന് ഭദ്രദീപം തെളിയിക്കല്‍ ,ഗുളികന്‍ കലശം വെപ്പ് തുടങ്ങിയ ചടങ്ങുകളോടെ ഉത്സവം തുടങ്ങും. ആറു മണിക്ക് മലയിറക്കല്‍ ചടങ്ങ് നടക്കും. ഏഴു മണിക്ക് നടക്കുന്ന  മുത്തപ്പന്‍ വെള്ളാട്ടമാണ് ആദ്യ ദിനത്തിലെ പ്രധാന ചടങ്ങ്. തുടര്‍ന്ന് മുടിയിറക്കലും നടക്കും .
18 ന് വെള്ളിയാഴ്ച്ച കാലത്ത് ആറു മണിക്ക് തിരുവപ്പന്‍ വെള്ളാട്ടം. 12 മണിക്ക്  പള്ളിവേട്ട, രാത്രി എട്ടിന് മുടി അഴിക്കല്‍ ചടങ്ങ് എന്നിവയുണ്ടാകും. പ്രസാദ വിതരണവും നടക്കും .  
പോര്‍ച്ചുഗല്‍ സ്വദേശി  മദീനത്ത് തയാറാക്കിയ വിവിധ രീതിയിലുള്ള  തെയ്യങ്ങളുടെ ഛായാചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ആറു മാസത്തോളം മലബാറിന്‍്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് പഠനം നടത്തി തയ്യാറാക്കിയതാണ് ചിത്രങ്ങള്‍. യു.എ.ഇ യിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. മലബാറില്‍ നിന്നുള്ള പത്തോളം തെയ്യം കലാകാരന്മാരും പങ്കെടുക്കും .

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.