കെ.എസ്.സി കേരളോത്സവം തുടങ്ങി

അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍ററിന്‍െറ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം. ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് മാനേജിങ് ഡയറക്ടര്‍ ഗണേഷ് ബാബു, യു.എ.ഇ എക്സ്ചേഞ്ച് ഹെഡ്ഡ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഇവന്‍റ്സ് വിനോദ് നമ്പ്യാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.  വാദ്യമേളങ്ങളും വിവിധ കലാപരിപാടികളും ആയിരക്കണക്കിന് പ്രേക്ഷകര്‍ക്ക് ആവേശമായി. 
ശക്തി തിയറ്റേഴ്സ് അബൂദബി, കല അബൂദബി, യുവകലാസാഹിതി അബൂദബി, കെ.എസ്.സി. വനിതാ വിഭാഗം, ഫ്രണ്ട്സ് എ.ഡി.എം.എസ് തുടങ്ങിയ സംഘടനകളുടെ തട്ടുകടകളില്‍ നാടന്‍ വിഭവങ്ങളുടെ രുചി അറിയാന്‍ വന്‍ തിരക്കായിരുന്നു.
 കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് പത്മനാഭന്‍െറ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി മനോജ് സ്വാഗതം പറഞ്ഞു. പരിപാടി ശനിയാഴ്ച സമാപിക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.