ഷാര്‍ജ: പ്രവാസികള്‍ മലയാള ഭാഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയതായി പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍. മക്കളെ മലയാളം പഠിപ്പിക്കാനും മലയാള ക്ളബുകള്‍ രൂപവത്കരിക്കാനും അവര്‍ താല്‍പര്യം കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിലെ ഇന്‍റലക്ച്വല്‍ ഹാളില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബെന്യാമിന്‍.
കുടിയേറിയവരുടെയും കുടിയിരുത്തപ്പെട്ടവരുടെയും സൃഷ്ടിയാണ് കേരളം. പ്രവാസ സാഹിത്യത്തിന്‍െറ വികാസത്തിന് മുന്‍ കാലങ്ങളില്‍ പ്രമുഖ സാഹിത്യകാരന്മാര്‍ തടസ്സമായിരുന്നു. എന്നാല്‍, നവമാധ്യമങ്ങളുടെ വരവോടെ സാഹിത്യലോകത്ത് എല്ലാവര്‍ക്കും അവസരങ്ങള്‍ തുറന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികളായ സഹോദരങ്ങളുടെ അവസ്ഥയെ കുറിച്ച് മലയാളികള്‍ ഓര്‍ക്കാത്തതിനാലാണ് ഇതര സംസ്ഥാന തൊഴിലാളികളെ അവര്‍ അംഗീകരിക്കാത്തതെന്ന് പ്രമുഖ എഴുത്തുകാരന്‍ മുസഫര്‍ അഹമ്മദ് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളുടെ കണ്ണുകളിലേക്ക് നോക്കിയാല്‍ നാം അവരെ അവഗണിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ എ.കെ. അബ്ദുല്‍ ഹക്കീം മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.