ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍െറ രണ്ടാം ദിനത്തില്‍ അക്ഷര സ്നേഹികളുടെ കുത്തൊഴുക്ക് . രാവിലെ മുതല്‍ ആയിരങ്ങളാണ് മേളപറമ്പില്‍ അക്ഷര മയൂഖങ്ങളുടെ സുന്ദര നടനം കാണാനത്തെിയത്. മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരുടെ സാന്നിധ്യം രണ്ടാം ദിനത്തെ കൂടുതല്‍ ധന്യമാക്കി. പ്രവാസത്തിന്‍െറ ആഴങ്ങളെ മലയാള വയനയിലത്തെിച്ച മുസഫര്‍ അഹമ്മദും ബെന്യാമിനും വ്യഴാഴ്ച മലയാള വസന്തത്തിന് തിരി കൊളുത്തി. വെള്ളിയാഴ്ച്ച എക്സ്പോ സെന്‍റര്‍ മലയാളത്തെ കൊണ്ട് നിറഞ്ഞൊഴുകും.
വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ കൊണ്ട് ഇത്തവണത്തെ പുസ്തകോത്സവം വേറിട്ട് നില്‍ക്കുകയാണ്. കുട്ടികള്‍ക്കായി നിരവധി പരിപാടികളാണ് വിവിധ പവലിയനുകളില്‍ അരങ്ങേറുന്നത്. സെല്‍ഫി എടുക്കാന്‍ വരെ പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നു. ഇന്ത്യന്‍ പവലിയനിലാണ് ഇതിന് സൗകര്യമുള്ളത്.
മീഡിയാ വണ്‍ ഒരുക്കിയ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കായുള്ള വാര്‍ത്ത വായനയില്‍ മാറ്റുരക്കാന്‍ ഇതര ഭാഷക്കാരും എത്തുന്നു. കുട്ടികള്‍ക്കായി കളിയും ചിരിയും ചിന്തയും വളര്‍ത്തുന്ന പരിപാടികള്‍ക്കും രണ്ടാം ദിനത്തില്‍ തുടക്കമായി. പരിസ്ഥിതി സംരക്ഷണം കാര്‍ബണ്‍ പ്രസരണം തടയല്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് പരിപാടികള്‍ നടക്കുന്നത്. പാചകത്തിനായി തീര്‍ത്ത അടുപ്പില്‍ നിന്ന് രണ്ടാം ദിനത്തില്‍ മലയാളത്തിന്‍െറ രുചിയും പൊങ്ങി. ഡോ. ലക്ഷ്മി നായരാണ് പാചകവുമായി രണ്ടാം ദിനത്തില്‍ എത്തിയത്.
പ്രവാസികളായ മലയാളി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളും രണ്ടാം ദിനത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു. സബീന എം. സാലിയുടെ കന്യാവിനോദം രണ്ടാം പതിപ്പ്, രജ്ഞിത് വാസുദേവന്‍െറ നിഷ്കളങ്കന്‍, ജാവേദ് അക്തറിനൊപ്പം ഒരു സായാഹ്നം, ജസിക്ക ജെയിംസിന്‍െറ കവിതകള്‍, വനിത വിനോദിന്‍െറ മുറിവോരം, ജമാലുദ്ദീന്‍ കുഞ്ഞിന്‍െറ മലയാള ഖുര്‍ആന്‍ പരിഭാഷ, സോണി ജോസിന്‍െറ മുളം തണ്ടിലെ സംഗീതം തുടങ്ങിയ മലയാള പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
വിവിധ ഭാഷകളില്‍ നിന്നുള്ള നിരവധി എഴുത്തുകാരുടെ സാന്നിധ്യവും രണ്ടാം ദിനത്തിന്‍െ കാന്തി കൂട്ടി. കുട്ടികള്‍ക്കുള്ള കൂടുതല്‍ പുസ്തകങ്ങള്‍ നിരത്തി അറബ് ഭാഷ തന്നെയാണ് മുന്നില്‍. അറബ് ഭാഷയിലുള്ള വിവിധ ഗ്രന്ഥങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും അറബ് കവി സമ്മേളനങ്ങളും നടക്കുന്നു. വരും ദിവസങ്ങളില്‍ മലയാളത്തിന്‍െറ മഹാനടന്‍ മമ്മുട്ടി, മുകേഷ് എം.എല്‍.എ, എം മുകുന്ദന്‍, എംപിയും എഴുത്തുകാരനുമായ ശശി തരൂര്‍, ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ് തലവനും മലയാളിയുമായ ഗോപി കല്ലായില്‍, നടനും എം.പിയുമായ സുരേഷ് ഗോപി, ശശി തരൂര്‍ തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ മലയാളത്തെ ധന്യമാക്കാനത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.