അല്‍ഐന്‍: പാഠ്യ-പാഠ്യേതര മേഖലയിലെ പ്രവര്‍ത്തന മികവുമായി അല്‍ഐന്‍ ‘അവര്‍ഓണ്‍ ഇംഗ്ളീഷ് സ്കൂളി’ലെ ആറാം തരം വിദ്യാര്‍ഥിനി നയന അനീഷ് ശ്രദ്ധേയമാകുന്നു. പുകവലിക്കെതിരായ ബോധവത്കരണവുമായാണ് നയന പ്രവാസി സമൂഹത്തിനിടയിലേക്കിറങ്ങിയത്. അല്‍ഐന്‍ ഇന്ത്യ സേഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍, മലയാളി സമാജം, ലേബര്‍ ക്യാമ്പുകള്‍, വില്ലകള്‍, സാംസ്കാരിക സംഘടനകളുടെ പരിപാടികള്‍, സ്കൂളുകള്‍ എന്നിവിടങ്ങളാണ് ബോധവത്കരണത്തിനായി നയന തെരഞ്ഞെടുക്കുന്നത്.
പുകവലി കാരണം സംഭവിക്കുന്ന മാരകരോഗങ്ങള്‍, അന്തരീക്ഷ പ്രശ്നങ്ങള്‍ എന്നിവയില്‍ ഊന്നിയാണ് ബോധവത്കരണം. ‘പുകവലിയില്‍നിന്ന് എങ്ങനെ മോചനം നേടാം’ വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായിരുന്നു. കൂടാതെ ഇന്‍റര്‍ സ്കൂള്‍ തലത്തില്‍ നടന്ന കവിതാപാരായണ മത്സരത്തില്‍ നയന നിരവധി തവണ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. യു.എ.ഇയിലെ വിവിധ റേഡിയോ സ്റ്റേഷനുകള്‍ സംഘടിപ്പിച്ച പാട്ട് മത്സരങ്ങളിലും നയനയെ തേടി സമ്മാനങ്ങളത്തെി.
കായികമേഖലയിലും നയന മികവ് പുലര്‍ത്തിവരുന്നു. അല്‍ഐന്‍ അവര്‍ഓണ്‍ സ്കൂളിലെ ക്രിക്കറ്റ്, ബാസ്കറ്റ് ബാള്‍ ടീമുകളില്‍ അംഗമാണ്. നയനയുടെ ശ്രദ്ധേയമായ മറ്റൊരു കാല്‍വെപ്പാണ് യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളെ കുറിച്ച് തയാറാക്കിയ ജീവചരിത്രം. കോട്ടയം സ്വദേശി അനീഷ്കുമാര്‍ -പ്രീതി ദമ്പതികളുടെ മകളാണ് നയന. സഹോദരന്‍ സൂര്യനാരായണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.