ഷാര്‍ജ: ഇന്ത്യയുടെ മതേതര പാരമ്പര്യം ചോദ്യം ചെയ്യപ്പെടു വര്‍ത്തമാന കാലഘട്ടത്തില്‍ പുതു തലമുറ പുനര്‍വായിക്കേണ്ട ചരിത്രമാണ് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വമെന്ന് എഴുത്തുകാരനായ പി.ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.വര്‍ഗീയത എന്നാല്‍ ഭ്രാന്താണെന്നും വര്‍ഗീയ ഫാഷിസം വിഭജന കാലത്തിന്‍െറ അവസ്ഥയിലേക്ക് തിരിച്ചു പോവുകയാണെന്നും മതേതരവാദികള്‍ അതിന് തടയിയാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.വൈ.എ.റഹീം അധ്യക്ഷത വഹിച്ചു.ബിജു സോമന്‍ സ്വാഗതവും വി.നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു.അസോസിയേഷന്‍ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും മറ്റും ഇന്ദിരാഗാന്ധിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
ഫുജൈറ: ഫുജൈറയില്‍ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം ഇന്‍കാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്‍റ്് കെ സി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് നേതാക്കളായ ഡോ. കെ.സി.ചെറിയാന്‍, ഷാജി പെരുമ്പിലാവ്, സതീഷ്കുമാര്‍,ജോജു മാത്യു ഫിലിപ്പ്, നാസര്‍ പാണ്ടിക്കാട് , നാസര്‍ പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.