ദുബൈ: ആറു മാസത്തോളം ലോകത്തെ ദുബൈയിലേക്ക് ആകര്‍ഷിക്കുന്ന ഗ്ളോബല്‍ വില്ളേജ് ആഗോള മേളയുടെ 21ാമത് പതിപ്പിന് ചൊവ്വാഴ്ച കൊടിയുയരും. 2017 ഏപ്രില്‍ എട്ടു വരെ 159 ദിവസം നീളുന്ന മേള ‘എല്ലാ ദിവസവും പുതിയ ലോകം’ എന്ന പ്രമേയത്തിലാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ ഉല്ലാസ സൗകര്യങ്ങളും സംവിധാനങ്ങളും സാംസ്കാരിക പരിപാടികളും സമ്മേളിക്കുന്ന ലോകമേളയിലേക്ക് ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍ നിന്ന് കുടുംബസമേതമാണ് ആളുകള്‍ എത്തുക.
ഓരോ സന്ദര്‍ശകനും എക്കാലവും ഓര്‍മിക്കാവുന്ന അനുഭവങ്ങളാണ് ഗ്ളോബല്‍ വില്ളേജ് കാത്തുവെച്ചിരിക്കുന്നതെന്ന് സി.ഇ.ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഇസ്സ പത്രക്കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുദശകം കൊണ്ട് വിനോദ ലോകത്ത് നാഴികക്കല്ലായി ഗ്ളോബല്‍ വില്ളേജ് മാറിയിട്ടുണ്ട്.
വൈവിധ്യമാര്‍ന്ന ഷോപ്പിങ് അനുഭവവും വ്യത്യസ്ത രുചി മേളങ്ങളും സംസ്കാരിക പരിപാടികളും ഇവിടെ സമന്വയിക്കുന്നു. ദുബൈയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഗ്ളോബല്‍ വില്ളേജ്.
50 ലേറെ അന്താരാഷ്ട്ര പ്രശസ്ത സംഗീതജ്ഞരും ഗായകരും അണിനിരക്കുന്ന ഗാനമേളകളും നൃത്ത പരിപാടികളും അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച ഷോകളും ഇത്തവണ മേളയിലുണ്ടാകും.
നവംബര്‍ നാലിന് വെള്ളിയാഴ്ച ഇമറാത്തി സൂപ്പര്‍ സ്ര്‍ അബ്ദുല്ല ബില്‍ ഖൈറിന്‍െറ പരിപാടിയാണ് ആദ്യ ആകര്‍ഷണം. നവംബര്‍ 11ന് ഇന്ത്യന്‍ ഗായിക സുനിധി ചൗഹാന്‍ വേദിയിലത്തെും. ദൃശ്യ ശ്രാവ്യ ഷോയായ ‘പാര്‍ക് ലൈഫ്’, ‘മൂവീസ് ലൈവ്’ എന്നിവയും അക്രോബാറ്റിക് ഷോയും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനായി ഉണ്ടാകും. ഗ്ളോബല്‍ വില്ളേജിന്‍െറ പ്രവേശ ടിക്കറ്റില്‍ തന്നെ ഇതെല്ലാം ആസ്വദിക്കാനാകും. 15 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. 30 പവലിയനുകളിലായി 75ലേറെ രാജ്യങ്ങള്‍ 21ാമത് മേളയില്‍ അണിനിരക്കുന്നുണ്ട്. അള്‍ജീരിയ ഇതാദ്യമായി പവലിയന്‍ തുറക്കുന്നു.
ഫാര്‍ ഈസ്റ്റ് പവലിയനില്‍ ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഈസ്റ്റ് യൂറോപ്പ് പവലിയനില്‍ സെര്‍ബിയ, റുമാനിയ, ഉക്രൈന്‍ എന്നീ രാജ്യങ്ങളും തങ്ങളുടെ ഉത്പന്നങ്ങളും കലാ സാംസ്കാരിക വൈവിധ്യവും പ്രദര്‍ശിപ്പിക്കും. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോര്‍ദാന്‍ പവലിയന്‍ തിരിച്ചത്തെുന്നു ഇത്തവണ.
150 ലേറെ റസ്റ്റോറന്‍റുകളും കഫേകളും കിയോസ്ക്കുകളും രുചിപ്പെരുമ വിളംബരം ചെയ്യും.
ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ വൈകിട്ട് നാലു മണി മുതല്‍ 12മണി വരെയും വ്യാഴം,വെള്ളി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും രാത്രി ഒരു മണി വരെയുമാണ് പ്രവര്‍ത്തന സമയം. തിങ്കളാഴ്ച കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും മാത്രമേ പ്രവേശനമുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.