മുഗള്‍ സാമ്രാജ്യത്തെ പുനരവതരിപ്പിച്ച് ഇന്ത്യാ പവലിയന്‍

ദുബൈ: ഇന്ത്യയുടെ സംസ്കാരിക പൈതൃകവും പ്രൗഢിയും മുഴുവന്‍ ആവാഹിച്ച് ഇത്തവണയും ഗ്ളോബല്‍ വില്ളേജില്‍ ഇന്ത്യ പവലിയന്‍ തിളങ്ങും. 16ാം നൂറ്റാണ്ടിലെ മുഗള്‍ സാമ്രാജ്യത്തിന്‍െറ പ്രതാപത്തിലേക്കുള്ള യാത്രയാണ് ‘മറവിയിലാണ്ട ഇന്ത്യ’ എന്ന പേരിലൊരുക്കിയ പവലിയന്‍െറ പ്രമേയം. ലോകത്തെ ഏറ്റവും ശ്രദ്ധേയ രാജ്യങ്ങളിലൊന്നായി ഇന്ത്യ എങ്ങനെ മാറിയെന്ന് സന്ദര്‍ശകരെ ബോധ്യപ്പെടുത്തുന്ന പവലിയനില്‍  അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്തെ ഇന്ത്യയെ പുനരവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പവലിയന്‍ സി.ഇ.ഒ സുനില്‍ ഭാട്ട്യ പറഞ്ഞു.  
പവലിയനിലത്തെുന്ന സന്ദര്‍ശകര്‍ക്ക് ഫത്തേഹ്പുര്‍ സിക്രിയിലെ തെരുവിലുടെ ചരിത്രദൃശ്യങ്ങള്‍ കണ്ടുപോകുന്ന പ്രതീതി അനുഭവിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
1569ല്‍ അക്ബര്‍ ആഗ്രയില്‍ പണിത നഗരമാണ് ഫത്തേഹ്പുര്‍ സിക്രി. വിജയത്തിന്‍െറ പ്രതീകമായി ചുകന്ന ശിലകള്‍ കൊണ്ടാണ് നഗരം പണികഴിപ്പിച്ചത്. അതുകൊണ്ടു തന്നെ ഇന്ത്യ പവലിയന്‍െറ ചുറ്റുമതിലും കവാടവും ഫത്തേഹ്പുര്‍ സിക്രിയുടെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. ഗുജറാത്ത് വിജയത്തിന്‍െറ സ്മരണക്കായി  അക്ബര്‍ ചക്രവര്‍ത്തി പണിത ബുലന്ദ് ദര്‍വാസ എന്ന കൂറ്റന്‍ കവാടവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 54 മീറ്റര്‍ ഉയരമുള്ള ബുലന്ദ് ദര്‍വാസ ലോകത്തിലെ ഏറ്റവും വലിയ കവാടമായാണ് അറിയപ്പെടുന്നത്.  മെഹ്രംഗാള്‍ ജനവാതിലുകളും എല്ളോറയിലെയും അജന്ത ഗുഹകളിലെയും സ്തൂപങ്ങളും വിളക്കുകളും കാഴ്ചക്കാര്‍ക്ക് പൗരാണികതയുടെ പ്രൗഡി പകര്‍ന്നു നല്‍കും. പവലിയന്‍െറ മുഖ്യ കവാടം അമേറിലെ അംബര്‍ കോട്ടയിലേതാണ്. മുഗള്‍ കാലത്തെ പട്ടാളക്കാരുടെ രണ്ടു ശില്പങ്ങള്‍ പവലിയന്‍െറ രണ്ടു വശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
പവലിയനകത്ത് മറ്റു രണ്ടു ചരിത്രശില്പങ്ങളായ ഇന്ത്യാ ഗേറ്റും ചാര്‍മിനാറും കാണാം. ഇന്ത്യന്‍ ഗ്രാമത്തെ പുനരാവിഷ്കരിക്കുന്ന പൈതൃക ഗ്രാമവും ഒരുക്കിയിട്ടുണ്ട്. രാജസ്ഥാനിലെ ജൈസാല്‍മറിലെ ഖുറി ഗ്രാമത്തെയാണ് ഇവിടെ പകര്‍ത്തിയിരിക്കുന്നത്. ഹംബിയിലെ ലോട്ടസ് മഹലും ഒരുക്കിയിട്ടുണ്ട്. കലിംഗ രാജ്യത്തുണ്ടായിരുന്ന കപ്പലിന്‍െറ മാതൃകയിലുള്ള വേദിയിലാണ് സംസ്കാരിക,കലാ, സംഗീത പരിപാടികള്‍ അരങ്ങേറുക. 500 പേര്‍ക്ക് ഇരിക്കാവുന്ന സദസ്സില്‍ ദിവസവും രണ്ടു മണിക്കൂര്‍ പരിപാടികള്‍ അരങ്ങേറും. ഇതിനായി ഇന്ത്യയില്‍ നിന്ന് കലാകാരന്മാരും സാംസ്കാരിക സംഘങ്ങളുമത്തെും. വിശാല്‍ ശേഖര്‍, മിക സിങ്, സുനിധി ചൗഹാന്‍ തുടങ്ങിയ പ്രമുഖരും പരിപാടി അവതരിപ്പിക്കും. മൈലാഞ്ചിയിടുന്നവരും കാരിക്കേച്ചര്‍,പോര്‍ട്രയിറ്റ് വരക്കുന്നവരും അരിയില്‍ ചിത്രമെഴുതുന്നവരുമുണ്ടാകും.
 കുട്ടികള്‍ക്ക് ഫോട്ടോയെടുക്കാനായി ജംഗിള്‍ ബുക്കിലെ  മൗഗ്ളിയുടെയും ചോട്ടാ ഭീമിന്‍െറയും കൂറ്റന്‍ പ്രതിമകളുമുണ്ട്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.