ഷാര്‍ജ: 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ മീഡിയാ വണ്‍ ചാനലിന്‍െറ പവലിയനില്‍ കുട്ടികള്‍ക്കായി വേറിട്ട ഒരു മല്‍സരം. കുട്ടികള്‍ക്കിടയിലെ ഏറ്റവും മികച്ച ടെലിവിഷന്‍ വാര്‍ത്താ വായനക്കാരെ കണ്ടത്തെുന്നതിനാണ് മല്‍സരം. മലയാളത്തില്‍ വാര്‍ത്ത വായിക്കാന്‍ താല്‍പര്യമുള്ള, പന്ത്രണ്ടാം ക്ളാസ് വരെയുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മേളയിലെ മീഡിയാ വണ്‍ ചാനല്‍ പവലിയനില്‍ നേരിട്ടു വന്ന് പേര് രജിസ്റ്റര്‍ ചെയ്ത് വേണം മല്‍സരത്തില്‍ പങ്കെടുക്കാന്‍.
ഷാര്‍ജ പുസ്തക മേളയിലെ ഇന്ത്യാ പവലിയനില്‍ സ്റ്റാള്‍ നമ്പര്‍ ഏഴിലാണ് മീഡിയാ വണ്‍ സ്റ്റാള്‍. എല്ലാ ദിവസവും തെരഞ്ഞെടുക്കുന്ന മൂന്ന് വാര്‍ത്താ വായനക്കാരായ കുട്ടികള്‍ക്ക് മികച്ച സമ്മാനങ്ങളാകും നല്‍കുക. തൊട്ടടുത്ത ദിവസം മിഡിയാണ്‍ വണ്‍ ഗള്‍ഫ് വാര്‍ത്താ ബുള്ളറ്റിനിലെ പ്രത്യേക സെഗ്മെന്‍റില്‍ വിജയികളെ പരിചയപ്പെടുത്തും.
11 ദിവസത്തെ മേളയിലെ ഏറ്റവും മികച്ച മൂന്ന് വാര്‍ത്താ വായനക്കാരെ സമാപന ചടങ്ങില്‍ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.