സമ്മാനങ്ങളുമായി ഇന്ന് പൊതുഗതാഗത ദിനം

ദുബൈ: ഇന്ന് പൊതു ഗതാഗത ദിനം. ദുബൈ നിവാസികളെ പൊതുഗതാഗത സംവിധാനങ്ങളായ  മെട്രോ ട്രെയിന്‍, ട്രാം, പൊതു ബസുകള്‍, ജല ബസ്, ജല ടാക്സി എന്നിവ ഉപയോഗിക്കാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നതിനായി ഇത്  ഏഴാമത്തെ വര്‍ഷമാണ് നവംബര്‍ ഒന്ന് റോഡ്-ഗതാഗത അതോറിറ്റി (ആര്‍.ടി.എ) പൊതു ഗതാഗത ദിനം ആചരിക്കുന്നത്. ഇതിന്‍െറ ഭാഗമായി യാത്രക്കാര്‍ക്ക് വിവിധ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു ഗതാഗത സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്തുന്ന രണ്ട് പേര്‍ക്ക് 50,000 ദിര്‍ഹം വീതം സമ്മാനം നല്‍കും.
ഇതിന് പുറമെ നിധി വേട്ട മത്സരവുമുണ്ടാകും.  പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കുന്ന 20 ടീമുകള്‍ക്കാണ് ഇതില്‍ മത്സരിക്കാനാവുക. ഓരോ ടീമിലും മൂന്ന് മുതല്‍ അഞ്ച് വരെ അംഗങ്ങളുണ്ടാകും. ഇവര്‍ നിശ്ചിത സമയത്ത് പരമാവധി പോയന്‍റ് നേടിയെടുക്കാന്‍ പറ്റും വിധം യാത്ര ആസൂത്രണം ചെയ്യണം. കൂടുതല്‍ പോയന്‍റ് നേടുന്ന മൂന്ന് ടീമുകള്‍ക്ക് ദുബൈ മാളിലെ ദുബൈ ഐസ് റിങ്കില്‍ വെച്ച് സമ്മാനം നല്‍കും. മത്സരാര്‍ഥികള്‍ മെട്രോ സ്റ്റേഷനുകള്‍ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കണം. 
വിജയികള്‍ക്ക് 15,000 ദിര്‍ഹവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000 ദിര്‍ഹം, 7,000 ദിര്‍ഹവും സമ്മാനം ലഭിക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.