അല്‍ഐന്‍ മലയാളി സമാജം ഉത്സവം അരങ്ങേറി 

അല്‍ഐന്‍: അല്‍ഐന്‍ മലയാളി പ്രവാസി സമൂഹത്തെ ഉത്സവാന്തരീക്ഷത്തിലാക്കി ഉത്സവം അഞ്ചാം സീസണ്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറി. കലാസാംസ്കാരിക വൈവിധ്യങ്ങളുടെ ഒത്തുചേരല്‍ കൂടിയായിരുന്നു ഉല്‍സവം സീസണ്‍ അഞ്ച്. ന്യത്തസംവിധായകന്‍ കരീം കൊടുങ്ങല്ലൂരിന്‍റ സംവിധാനത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 150 ഓളം കലാകാരന്‍മാരും കലാകാരികളും വ്യത്യസ്തങ്ങളായ ന്യത്ത രൂപങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. കലാഭവന്‍ മണിയുടെ അനുസ്മരണാര്‍ഥം ബുള്ളറ്റ് ദുബൈ മ്യൂസിക്കല്‍ ബാന്‍ഡ് ഗ്രുപ്പ് അവതരിപ്പിച്ച മണിയുടെ നാടന്‍ പാട്ടുകള്‍ ആവേശത്തിലാക്കി. രോഹിത് വെമുലയെ സ്മരിച്ച് സാജിദ് കൊടിഞ്ഞി ചിട്ടപ്പെടുത്തിയ ആസാദി എന്ന ചിത്രീകരണവും അരങ്ങേറി. മാത്തുക്കുട്ടി ഡോല്‍  ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.എസ് സി പ്രസിഡന്‍റ് നരേഷ് സൂരി, ഐ.എസ്.സി ജനറല്‍ സെക്രട്ടറി റസല്‍മുഹമ്മദ് സാലി, ഹുസൈന്‍ തിരുര്‍, വേണു, തസ്വീര്‍, നൗഷാദ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. മലയാളി സമാജം ജനറല്‍ സെക്രട്ടറി ജസീം സ്വാഗതവും കലാവിഭാഗം സെക്രട്ടറി ഉല്ലാസ് തറയില്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.