ബസുകളില്‍ ഡ്രൈവര്‍ക്ക് സമീപത്തെ സീറ്റ് എടുത്തുമാറ്റാന്‍ ശിപാര്‍ശ

ദുബൈ: യു.എ.ഇയില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ ഡ്രൈവര്‍ക്കരികിലുള്ള സീറ്റ് എടുത്തുമാറ്റണമെന്ന് ശിപാര്‍ശ. മിക്ക ബസ് അപകടങ്ങളിലും ഈ സീറ്റിലിരിരുന്ന് യാത്രചെയ്യുന്നവര്‍ മരിക്കുന്നുവെന്ന പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്‍െറ ശിപാര്‍ശ.
ചെറുതും വലുതുമായ ബസുകള്‍ക്ക് നിര്‍ദേശം ബാധകമാണ്. ബസുകള്‍ അപകടത്തില്‍ പെടുമ്പോള്‍ മുന്‍വശത്തെ സീറ്റിലിരിക്കുന്നവര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുന്നത് സാധാരണയാണ്. ഇത് ഒഴിവാക്കാനാണ് നിര്‍ദേശമെന്ന് കൗണ്‍സില്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് ആല്‍ സഫീന്‍ പറഞ്ഞു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന് അത്തരം വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഇളവ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യത്തിനുള്ള വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ളേറ്റ് അനുവദിക്കുന്നത് നിയന്ത്രിക്കുക, വിവിധ എമിറേറ്റുകളില്‍ ഹെവി ട്രക്കുകള്‍ നിരത്തിലിറങ്ങുന്ന സമയം ഏകീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കൗണ്‍സില്‍ മുന്നോട്ടുവെച്ചു.
രാജ്യത്തെമ്പാടും ട്രക്കുകള്‍ നിര്‍ത്തിയിട്ട് വിശ്രമിക്കാനുള്ള സ്ഥലം വര്‍ധിപ്പിക്കണം. ട്രക്കുകള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുന്നത് പലയിടത്തും വന്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.