ദുബൈ: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ ‘നാസ’യില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തി.
ബഹിരാകാശ ഗവേഷണ രംഗത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമായ നാസയിലെ പ്രവര്‍ത്തനം നേരില്‍ കാണാനും കൂടുതല്‍ പഠിക്കാനുമാണ് 41 വിദ്യാര്‍ഥികളും അഞ്ചു അധ്യാപകരും അമേരിക്കയിലത്തെിയതെന്ന് നിംസ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 17 വിദ്യാര്‍ഥികള്‍ ദുബൈ നിംസില്‍ നിന്നുള്ളവരായിരുന്നു.
സ്വാതന്ത്ര്യ പ്രതിമയും 9/11 ഭീകരാക്രമണം നടന്ന ഗ്രൗണ്ട് സീറോയും വാഷിങ്ടണില്‍ വൈറ്റ് ഹൗസും സംഘം സന്ദര്‍ശിച്ചു. പിന്നീട് വിദ്യാര്‍ഥികള്‍ ഫ്ളോറിഡയിലെ ഓര്‍ലാന്‍േറായിലുള്ള നാസയുടെ കീഴിലുള്ള കെന്നഡി സ്പേസ് സെന്‍ററും സന്ദര്‍ശിച്ചു. യൂനിവേഴ്സല്‍ സ്റ്റുഡിയോ, ഡിസ്നി വേള്‍ഡ് എന്നിവിടങ്ങളിലെ സന്ദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് സ്വപ്നയാത്രയാണ് സമ്മാനിച്ചതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.