ദുബൈ: ഗള്‍ഫ് മാധ്യമത്തിന്‍െറ വാര്‍ഷിക വിദ്യഭ്യാസ-കരിയര്‍ മാഗസിനായ ‘വിദ്യ’ ഇനി ഇംഗ്ളീഷിലും. ‘വിദ്യ’ ഇംഗ്ളീഷ് പതിപ്പിന്‍െറ ഗള്‍ഫ് തല പ്രകാശനം ദുബൈയില്‍ ഇന്ത്യന്‍ ഡപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ നിര്‍വഹിച്ചു. ഗള്‍ഫ് മാധ്യമം റസിഡന്‍റ് എഡിറ്റര്‍ പി.ഐ.നൗഷാദ്, ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്ഖാന്‍, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഹാരിസ് വള്ളില്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സക്കരിയ്യ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസ,തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള കരിയര്‍ കലണ്ടറാണ് ഈ വര്‍ഷത്തെ വിദ്യയുടെ പ്രധാന സവിശേഷത. പഠനവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതികളും പ്രമുഖരുടെ വിജയഗാഥകളും വിവിധ കോഴ്സുകളുടെ ഡയറക്ടറിയും ഉള്‍കൊള്ളിച്ചിട്ടുണ്ട്.
വിദേശത്ത് ഉപരി പഠനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഈ മേഖലയിലുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങളടങ്ങുന്ന ലേഖനങ്ങളും ഓണ്‍ലൈന്‍ കോഴ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങളും പുതിയ വിദ്യയിലുണ്ട്. സിവില്‍ സര്‍വീസ് മേഖലയെക്കുറിച്ച് പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്.
ജി.സി.സി രാജ്യങ്ങളിലെ ഗള്‍ഫ് മാധ്യമം ഓഫീസുകളിലും പ്രമുഖ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഒൗട്ട്ലെറ്റുകളിലും വിദ്യ മലയാളം, ഇംഗ്ളീഷ് പതിപ്പുകള്‍ ലഭ്യമാണ്. എട്ടു ദിര്‍ഹമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.