ദുബൈ: ദുബൈ മറീനയിലെ കെട്ടിടത്തിന്‍െറ പാര്‍ക്കിങ് സ്ഥലത്ത് ഇറാന്‍ സ്വദേശിയെ വെടിവെച്ചുകൊന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രാജ്യം വിട്ട പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന അറിയിച്ചു.
തുര്‍ക്കി പാസ്പോര്‍ട്ടുള്ള ഇറാന്‍ സ്വദേശിയായ വ്യാപാരിയാണ് കൊല്ലപ്പെട്ടത്. മറീനയിലെ അല്‍ ഫൈറൂസ് കെട്ടിടത്തിലെ പാര്‍ക്കിങ് സ്ഥലത്തായിരുന്നു കൊല. പുലര്‍ച്ചെ 3.30ന് കെട്ടിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തത്തെുമ്പോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ വെടിയേറ്റ് മരിച്ച നിലയിലായിരുന്നു 50കാരന്‍െറ മൃതദേഹം.
തലയിലും നെഞ്ചിലും കൈയിലുമായിരുന്നു വെടിയേറ്റത്. കനഡ പാസ്പോര്‍ട്ടുള്ള രണ്ടുപേരാണ് കൊല നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിന് ശേഷം ഇവര്‍ കാനഡയിലേക്ക് രക്ഷപ്പെട്ടതായും കണ്ടത്തെി. റഷ്യയിലും ഓസ്ട്രിയയിലും നിര്‍മിച്ച തോക്കുകള്‍ കൊണ്ട് ഏഴുതവണ വെടിയുതിര്‍ത്താണ് കൊല നടത്തിയത്. പാര്‍ക്കിങ് സ്ഥലത്ത് ആളില്ലാത്ത സമയത്ത് ആസൂത്രിതമായിരുന്നു കൊലപാതകം. ദുബൈയില്‍ വ്യാപാരിയായ കൊല്ലപ്പെട്ടയാള്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുമായി തര്‍ക്കവും ഉണ്ടായിരുന്നുവത്രെ. പ്രതികളെ കൊലപാതകത്തിന് സഹായിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് പബ്ളിക് പ്രോസിക്യൂഷന് കൈമാറി. കനഡ അധികൃതരുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് ദുബൈ പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.