കടയില്‍ കയറി ‘സൗഹൃദ തട്ടിപ്പ്’;  മലയാളിക്ക് 2000 ദിര്‍ഹം നഷ്ടമായി

അബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ നോട്ട് കാണിച്ചുതരുമോ എന്ന് ചോദിച്ച് തുര്‍ക്കി സ്വദേശി എന്ന് പറഞ്ഞയാള്‍ നടത്തിയ തട്ടിപ്പില്‍ മലയാളിക്ക് 2000 ദിര്‍ഹം നഷ്ടമായി. കഴിഞ്ഞ ദിവസം ജവാസാത്ത് റോഡിലെ എക്സല്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. രാത്രി 8.15ഓടെ സ്ഥാപനത്തിലത്തെിയയാള്‍ ദിര്‍ഹത്തിന്‍െറ ഏറ്റവും വലിയ നോട്ട് കാണിച്ചുതരുമോയെന്ന് ചോദിക്കുകയായിരുന്നു. കട നടത്തുന്ന കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷാനവാസ് പഴ്സില്‍ നിന്ന് 1000 ദിര്‍ഹത്തിന്‍െറ നോട്ട് എടുത്തുകാണിച്ചു.

ഈ നോട്ട് കൈയില്‍ വാങ്ങുകയും ഷാനവാസിന്‍െറ പഴ്സിലെ നോട്ടുകള്‍ എണ്ണിനോക്കുകയും ചെയ്തു. പഴ്സില്‍ മൊത്തം 5500 ദിര്‍ഹമുണ്ടായിരുന്നു. സൗഹൃദ സംഭാഷണമെന്ന രീതിയില്‍ നോട്ടുകള്‍ എണ്ണി നോക്കുന്നതിനിടെ തട്ടിപ്പ് നടത്തിയയാള്‍ 2000 ദിര്‍ഹം അതിവിദഗ്ധമായി പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. കടയില്‍ കാര്യമായി ആളില്ലാത്ത സമയത്താണ് തട്ടിപ്പ് നടന്നതെന്ന് ഷാനവാസ് പറഞ്ഞു. തുര്‍ക്കി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ പോയി കുറച്ചുകഴിഞ്ഞാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തത്തെി സംഭവം സംബന്ധിച്ച് അന്വേഷിച്ചു. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ തട്ടിപ്പ് നടത്തുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. നേരത്തേ 500ഉം ആയിരവും ദിര്‍ഹത്തിന്‍െറ നോട്ടുകളുമായി വന്ന് അഞ്ചും പത്തും ദിര്‍ഹത്തിന്‍െറ സാധനങ്ങള്‍ വാങ്ങിയ ശേഷം വാക്കുതര്‍ക്കമുണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പൊലീസിന്‍െറ ഇടപെടലും ബോധവത്കരണവും മൂലം ഇത്തരം സംഭവങ്ങള്‍ ഏതാണ്ട് ഇല്ലാതായിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.